പൊയ്കയില്‍ കുളിര്‍പൊയ്കയില്‍
പൊന്‍വെയില്‍ നീരാടുംനേരം
പൂക്കണ്ണുമായ് നില്ക്കുന്നുവോ തീരത്തെ മന്ദാരം
കാറ്റില്‍ തൈലഗന്ധം... നീറ്റില്‍ പൊന്നുചന്തം...
(പൊയ്കയില്‍)
പൂന്തിരകള്‍ പൂശി നിന്നെ പുഷ്പധൂളീ സൗരഭം
പാല്‍ത്തിരകള്‍ ചാര്‍ത്തി നിന്നെ മുത്തുകോര്‍ത്ത നൂപുരം
വെണ്‍നുര മെയ്യില്‍ ചന്ദനച്ചാര്‍ത്തായ്
നീ ദേവനന്ദിനി ഈ തീരഭൂമിയില്‍
തേരേറി വന്നുവോ തേടുന്നതാരെയോ
(പൊയ്കയില്‍)
സ്നാനകേളീലോലയായ് നീ താണുയര്‍ഞ്ഞു നീന്തവേ
കാതരേ നിന് മാറുലഞ്ഞു താമരപ്പൂമൊട്ടുപോല്‍
കൽപ്പടവേറി നില്‍പ്പതെന്തേ നീ
നീയേതു ശില്പിയെ തേടുന്ന ചാരുത
നീയേതലൗകിക സൗന്ദര്യദേവത
(പൊയ്കയില്‍)