മാധവിപ്പൂ മാലതിപ്പൂ
മംഗളമണിത്തിരുവാതിരപ്പൂ
പൂ കോര്‍ത്തു കെട്ടിയ
പൊന്നൂഞ്ഞാലേ...
പൂമകളൊന്നിരുന്നാടിക്കോട്ടേ
(മാധവിപ്പൂ...)
ചിറ്റാമ്പല്ക്കുളത്തില്പ്പോയ് കുളികഴിഞ്ഞു
പെണ്ണ് നെറ്റിക്ക് കുറിയേഴും എടുത്തണിഞ്ഞു
ചിറ്റാട തറ്റുടുത്തു ശ്രീപാര്വ്വതിക്കിവള്
എട്ടങ്ങാടിയും നേദിച്ചു...
നീലാംബുജാക്ഷിമാരാടണംപോലിന്നു
ധീരസമീരേ പാടണംപോല്‍
(മാധവിപ്പൂ...)
കാറ്റോടും വടക്കിനിത്തളം മെഴുകി
പെണ്ണ് കാരോട്ടുവിളക്കഞ്ചും തിരികൊളുത്തി
പൊന്നായ പൊന്നണിഞ്ഞു ദേവന്നു നല്കുവാന്
ഒന്നാം പൂവിനും പോയ്വന്നു...
പൂവമ്പ് പൂജിച്ചു ചൂടണംപോല് നമ്മള്
കാമസമാനനുമായ് ഉറങ്ങണംപോല്‍
(മാധവിപ്പൂ...)