ഓര്‍ശലേമിന്‍ നായകാ ജീവനായകാ
വേദഗ്രന്ഥത്തില്‍ ഇതള്‍ വിരിയും
വെറോണിക്കായുടെ രോമഹര്‍ഷം
എന്റെ ആത്മാവിന് പട്ടുതൂവാലയില്‍
തിരുമുഖച്ഛായ പതിച്ചു....
തിരുമുഖച്ഛായ പതിച്ചു...
ഓര്‍ശലേമിന്‍ നായകാ ജീവനായകാ....
യോര്‍ദ്ദാന്റെ കരയിലും... ഗലീലിയാ കടലിലും...
യോര്‍ദ്ദാന്റെ കരയിലും ഗലീലിയാ കടലിലും
നിന്നെ തിരഞ്ഞു ഞാന്‍ വന്നു
നിന് മുഖം ഒന്നു കാണാന്‍
സ്വരമൊന്നു കേള്‍ക്കാന്‍
കുരിശിന്റെ വഴിയില്‍ ഞാന്‍ നിന്നു
കാല്‍വരിക്കുന്നിലും... ഗദ്സേമിനിയിലും...
കാല്‍വരിക്കുന്നിലും ഗദ്സേമിനിയിലും
നിന്നെ തിരഞ്ഞു ഞാന്‍ വന്നു
നിന് മുറിവില്‍ തലോടാന്‍ തൈലം പുരട്ടാന്‍
ഒരു നോവിന് പിണരായ് ഞാന്‍ നിന്നു
ഒരു നോവിന് പിണരായ് ഞാന്‍ നിന്നു...