രജനീ.....
രജനീ യവനികയ്ക്കുള്ളിലെന്നോമന
രജതപേടകം തുറന്നൂ..
ഒരു മുത്തൊരു നന്മണിമുത്തവളെന്‍
അധരച്ചെപ്പിനു തന്നൂ....
(രജനീ യവനിക......)
പത്മദളത്തില്‍ പരാഗം പോലെ
പാരിജാതത്തില്‍ ഹിമകണം പോലെ
അത്മാവിന്‍ നവനീതതലത്തില്‍
ആടീ ആ മുത്തൊളികള്‍ ഒരുമിച്ചൊരു കോടിയായ്
പെരുകും നാളെ നാളെ
സ്വര്‍ണ്ണസുമത്തില്‍ സുഗന്ധം ചേര്‍ന്നു
രാഗദേവത നിന്നുള്ളിലുണര്‍ന്നൂ
ആഷാഢക്കുളിര്‍ ചൂടും മനസ്സില്‍
ആടീ മഴവില്‍ പൂക്കള്‍
ഒരു നിറം ഒരു കോടിയായ് വളരും
നാളെ നാളെ....
നാളെ...
(രജനീ യവനിക...)
രജനീ യവനികയ്ക്കുള്ളിലെന്നോമന
രജതപേടകം തുറന്നൂ..
ആഹാഹാ...ആഹാഹാ....