Rajanee kadambam pookkum

രജനീ കദംബം പൂക്കും
Year
Language

രജനീകദംബം പൂക്കും
വിജനമാം നികുഞ്ജത്തില്‍
കചനെ കാത്തിരിക്കുന്ന കമനി
ദേവയാനിതന്‍ നീരജനേത്രങ്ങള്‍ വാടി

രജനീകദംബം പൂക്കും
വിജനമാം നികുഞ്ജത്തില്‍
കചനെ കാത്തിരിക്കുന്ന കമനി
ദേവയാനിതന്‍ നീരജനേത്രങ്ങള്‍ വാടി
ശോകനീഹാരബിന്ദുക്കള്‍ ചൂടി
(രജനീകദംബം)

പ്രണയവിവശയാകും മധുമാസചന്ദ്രലേഖ
മുകില്‍‌വള്ളിക്കുടിലിങ്കല്‍ മുഖം താഴ്ത്തിയിരിക്കുന്നു
കാമുകന്‍ വരുംനേരം അരികില്‍ ആനയിക്കാന്‍
കാര്‍ത്തികമണിത്താലം കൈവിളക്കേന്തി

സ സനിധപ ധപമരിസരി സരിമപ രിമപധ
സനിധ നി നിധപ ധ ധപമ രി സരിമപധ
നിനിധധപമ ധധപപമമരിരിസ
സരിസസ പമധധപസ സധനിസരി
സരിപമരിസ ധസരിസനിധനി
പധസനിധപമ ധപമരിസരിമപധസരി
(രജനീകദംബം)

rajanīgadaṁbaṁ pūkkuṁ
vijanamāṁ niguñjattil
kasanĕ kāttirikkunna kamani
devayānidan nīrajanetraṅṅaḽ vāḍi

rajanīgadaṁbaṁ pūkkuṁ
vijanamāṁ niguñjattil
kasanĕ kāttirikkunna kamani
devayānidan nīrajanetraṅṅaḽ vāḍi
śoganīhārabindukkaḽ sūḍi
(rajanīgadaṁbaṁ)

praṇayavivaśayāguṁ madhumāsasandralekha
mugil‌vaḽḽikkuḍiliṅgal mukhaṁ tāḻttiyirikkunnu
kāmugan varuṁneraṁ arigil ānayikkān
kārttigamaṇittālaṁ kaiviḽakkendi

sa sanidhaba dhabamarisari sarimaba rimabadha
sanidha ni nidhaba dha dhabama ri sarimabadha
ninidhadhabama dhadhabapamamaririsa
sarisasa pamadhadhabasa sadhanisari
saribamarisa dhasarisanidhani
padhasanidhabama dhabamarisarimabadhasari
(rajanīgadaṁbaṁ)