Title (Indic)ജനനം നിന്നെ WorkRajan Paranja Katha Year1978 LanguageMalayalam Credits Role Artist Music G Devarajan Performer KJ Yesudas Writer P Bhaskaran LyricsMalayalamജനനം നിന്നെ മരിക്കാന്‍ വിധിച്ചു മരണം നിന്നെ പുണരാന്‍ മടിച്ചൂ അങ്ങോട്ടുമിങ്ങോട്ടും കറങ്ങുന്നൂ ആരോ വിട്ടൊരു കളിപ്പമ്പരം നീ (ജനനം) വസന്തകാല സ്വപ്നത്തിന് കുടിലൊന്നു വാടകക്കെടുത്തൂ - വിശ്രമിച്ചൂ കഠിനം ഹൃദയന്‍ കാര്യം നടത്തും കാലം വന്നൂ കുടിയൊഴിച്ചൂ - കുടിയൊഴിച്ചൂ (ജനനം) തണലില്ലാത്തൊരു പെരുവഴിതന്നില്‍ തളര്‍ന്നു തളര്‍ന്നു തല ചായ്ക്കുമ്പോള് കാനല്‍ജലത്തിന്‍ മോഹം കൊണ്ടൊരു കളിവള്ളമിറക്കാന്‍ കൊതിയ്ക്കുന്നൂ - കൊതിയ്ക്കുന്നൂ (ജനനം) Englishjananaṁ ninnĕ marikkān vidhiccu maraṇaṁ ninnĕ puṇarān maḍiccū aṅṅoṭṭumiṅṅoṭṭuṁ kaṟaṅṅunnū āro viṭṭŏru kaḽippambaraṁ nī (jananaṁ) vasandagāla svapnattin kuḍilŏnnu vāḍagakkĕḍuttū - viśramiccū kaṭhinaṁ hṛdayan kāryaṁ naḍattuṁ kālaṁ vannū kuḍiyŏḻiccū - kuḍiyŏḻiccū (jananaṁ) taṇalillāttŏru pĕruvaḻidannil taḽarnnu taḽarnnu tala sāykkumboḽ kānaljalattin mohaṁ kŏṇḍŏru kaḽivaḽḽamiṟakkān kŏdiykkunnū - kŏdiykkunnū (jananaṁ)