viswam chamachum bharichum vilangunna
വിശ്വം ചമച്ചും ഭരിച്ചും വിളങ്ങുന്ന
വ്ശ്വൈക സാക്ഷിണേ കൈതൊഴുന്നേന്‍
ആലംബഹീനരാം ഞങ്ങള്‍ക്കു ഭൂമിയില്‍
ആലംബമായുള്ള തമ്പുരാനേ....
ജ്യോതിസ്വരൂപമേ.....
ജ്യോതിസ്വരൂപമേ നിന്നില്‍ നിന്നെന്തിനീ
ജീവസ്ഫുലിംഗങ്ങള് ചിന്നിമാറീ
ഇനിയെത്രകാലമീ മരുഭൂമിയില്‍ ഞങ്ങള്‍
ജീവന്റെവെള്ളം ചുമന്നീടണം?
(വിശ്വം ചമച്ചും ...)
പലജന്മമിവര് ചെയ്ത പാപകര്‍മ്മങ്ങളാല്‍...
പലജന്മമിവര് ചെയ്ത പാപകര്‍മ്മങ്ങളാല്‍
പാഴ്കുടീരങ്ങളില് വീണെങ്കിലും....
ഒരുനാളിലൊരുനേരം അറിയാതെയെങ്കിലും
തിരുകീര്‍ത്തനം നാവിലുണരേണമേ....
(വിശ്വം ചമച്ചും ...)