പൂവിന്നുള്ളില്‍ പൂമഴ പോലെ
നിന് ചുണ്ടില്‍ പുഞ്ചിരി പൂ വിരിഞ്ഞു
പാതിനിലാവിന് പാല്‍മഴ പോലെ
നിന് കണ്ണില്‍ പ്രേമതേന് കിനിഞ്ഞു
നിന് മിഴിയില്‍ നീര്മിഴിയില്
പരിഭവമോ തീരാ മോഹക്കുറുമ്പഴകോ
(പൂവിന്നുള്ളില്‍)
പിന്തിരിഞ്ഞാല് നിന്നഴകില്‍ പൊന്‍വീണ
അഴകേ നീ നടന്നാല്‍ നടന്നു വരും അരയന്നം (2)
നീ ഞാറ്റുവേല കഴിഞ്ഞു വരും നാട്ടുപണിക്കത്തി
പൊന്നമ്പിളിയാ കൈകളിലെ ഞാറ്റുപണിക്കത്തി
കണ്ടു നില്ക്കാനിന്നെന്തു രസമെന്നോ
പ്രണയസരോവരത്തില്‍ തിരയുണരുന്നു
അതില്‍ അന്നത്തോണിയില് നിന്നെ കാണുന്നു
ആ തോണി തുഴയാന്‍ ഞാനും പോരുന്നു
(പൂവിന്നുള്ളില്‍ )
കൈവളകള്‍ കഥ പറയും നീ വരമ്പോള്‍
നൂറു കവിതകളായ് പദമണിയും മലരടികള്‍ (2)
എന്നോര്മകളില് പണ്ട് പണ്ടൊരു താമരക്കുളത്തില്‍
നീ തണ്ടുലഞ്ഞൊരു താമരയായ് വിടര്‍ന്നിരിപ്പുണ്ട്
തുമ്പിയെ പോലെ അരികെ ഞാനുണ്ട്
അന്ന് കണ്ട പാല്‍ക്കനവില്‍ മര്മ്മരമുണ്ട്
ഇന്നോരോ താളവുമോരോ സ്വപ്നങ്ങള്‍
ഇന്നോരോ സ്വപ്നവും ഓരോ ഗീതങ്ങള്‍
(പൂവിന്നുള്ളില്‍ )