Raghubadi raaghava

രഘുപതി രാഘവ
Work
Year
Language

രഘുപതി രാഘവ രാജാറാം
പതിത പാവന സീതാറാം
ഈശ്വര്‍ അള്ളാ തേരേ നാം
സബ്‌കോ സന്മതി ദേ ഭഗവാന്‍
രാമ രാമ ജയ രാജാറാം
രാമ രാമ ജയ സീതാറാം

വ്യാസഭാരത ഹൃദയം പാടിയോ-
രോംകാര ധ്വനി ഉണരുകയായ്
വിന്ധ്യപര്‍വത സാനുവിലുയരും
സൂര്യപരാഗ സുഗന്ധവുമായ്
തമസ്സേ വഴിമാറുക മണ്ണില്‍ നിന്നും

കൊയ്തു മെതിച്ചാല്‍ അത്താഴം
കൊറ്റിനു തികയാ വറ്റാണേ

നന്മകള്‍ പൊരുതി മരിക്കും
നഗരനിലാവിന്‍ തെരുവില്‍
വെന്തുനീറുമൊരു നീതിമേളകളില്‍
ആഹുതി ചെയ്തു ധര്‍മ്മം
നാം ആഹുതി ചെയ്തു സനാതനമായൊരു ധര്‍മ്മം

ബുദ്ധി വെടിഞ്ഞവര്‍ പാടുന്നു
ബുദ്ധം ശരണം ഗച്ഛാമി
തത്വം വിട്ടവര്‍ പാടുന്നു
സത്യം ശരണം ഗച്ഛാമി

ശിവോഹം ബ്രഹ്മകമലത്തിന്‍ നാഭിയിലുണര്‍ന്നു
സാമവേദ വിഭാതങ്ങള്‍
സൌമ്യസാന്ദ്രമാം രാഗങ്ങള്‍

കാറ്റുവിതച്ചവര്‍ കൊയ്യുന്നു
കാല്‍‌വരി കേറിയ ദുഃഖങ്ങള്‍
രാജ്യം വിറ്റവര്‍ ചൊല്ലുന്നു
രാമകഥാമൃത മന്ത്രങ്ങള്‍

ഹിമഗിരിമുടിയിലെ വരജല ഗംഗയും
അനിതര മന്ത്ര മനോമയ ഗംഗയും
ഒരു ശ്രുതി ചേര്‍ന്നു തരംഗിതമാക്കും
ഒരുനവ ഭാരത സംഗമഗാനം

രഘുപതി രാഘവ രാജാറാം
പതിത പാവന സീതാറാം

raghubadi rāghava rājāṟāṁ
padida pāvana sīdāṟāṁ
īśvar aḽḽā tere nāṁ
sap‌ko sanmadi de bhagavān
rāma rāma jaya rājāṟāṁ
rāma rāma jaya sīdāṟāṁ

vyāsabhārada hṛdayaṁ pāḍiyo-
roṁkāra dhvani uṇarugayāy
vindhyabarvada sānuviluyaruṁ
sūryabarāga sugandhavumāy
tamasse vaḻimāṟuga maṇṇil ninnuṁ

kŏydu mĕdiccāl attāḻaṁ
kŏṭrinu tigayā vaṭrāṇe

nanmagaḽ pŏrudi marikkuṁ
nagaranilāvin dĕruvil
vĕndunīṟumŏru nīdimeḽagaḽil
āhudi sĕydu dharmmaṁ
nāṁ āhudi sĕydu sanādanamāyŏru dharmmaṁ

buddhi vĕḍiññavar pāḍunnu
buddhaṁ śaraṇaṁ gacchāmi
tatvaṁ viṭṭavar pāḍunnu
satyaṁ śaraṇaṁ gacchāmi

śivohaṁ brahmagamalattin nābhiyiluṇarnnu
sāmaveda vibhādaṅṅaḽ
saൌmyasāndramāṁ rāgaṅṅaḽ

kāṭruvidaccavar kŏyyunnu
kāl‌vari keṟiya duḥkhaṅṅaḽ
rājyaṁ viṭravar sŏllunnu
rāmagathāmṛta mandraṅṅaḽ

himagirimuḍiyilĕ varajala gaṁgayuṁ
anidara mandra manomaya gaṁgayuṁ
ŏru śrudi sernnu taraṁgidamākkuṁ
ŏrunava bhārada saṁgamagānaṁ

raghubadi rāghava rājāṟāṁ
padida pāvana sīdāṟāṁ