രതിദേവതാ ശില്‍പ്പമേ
രംഗമണ്ഡപരോമാഞ്ചമേ
അജന്താ ഗുഹയിലെ സംഗീതമേ
അമ്പലച്ചുവരിലെ ശൃംഗാരമേ
ആ........
മന്വന്തരങ്ങളെ മടിയില്‍ വളര്‍ത്തിയ
മന്ത്രവാദിനികള്‍
സംസ്കാരത്തിന്നഴികളുയര്‍ത്തിയ
സിന്ധുഗംഗാ നദികള്‍
അവരുടെ ഗാനങ്ങള്‍ കേട്ടുവളര്‍ന്നോ-
രഹല്യയല്ലേ നീ........?
കവിയുട്എ ദാഹം രൂപമായി
കല്ലില്‍ തുളുമ്പും ഗാനമായി
രതിദേവതാശില്പമേ....
മന്ത്രോച്ചാരണ യമുനയില്‍ നീന്തിയ
സന്ധ്യാദേവതകള്‍
വേദപുരാണ പടവുകള്‍ താണ്ടിയ
ദേവര്‍ഷീ ഹൃദയങ്ങള്‍