തെച്ചിപ്പൂവേ തെങ്കാശിപ്പൂവേ മച്ചാനെ പാറ്ങ്കെടീ
വായോ വായോ നീയെന്‍ മാറില്‍ച്ചായോ
മഞ്ഞള്‍പ്പൂത്താലി തരാം നിന്റെ മാരനായ് കൂടെവരാം
പൊന്നും മിന്നും പൂണാരോം വേണ്ട പൊള്ളാച്ചിത്തേവരല്ലേ
വായോ വായോ നീയെന്‍ മാറില്‍ ചായോ
മാര്‍ഗഴിമാസമല്ലേ മാട്ടുപ്പൊങ്കലെന്‍ നെഞ്ചിലല്ലേ
ആഴ്വാംകോവില്‍ കൊടിയേറാറായ്
നിറനിറച്ചോളം കൊയ്യാന്‍ നേരമായ്
കൊട്ടും പാട്ടും കുരവേം വേണം
കുളിരുള്ള കല്യാണത്തിന് കാലമായ്
താഴംപൂമൊട്ടുണ്ടേ തഞ്ചാവൂര്പ്പട്ടുണ്ടേ
മിന്നും ആവാരം പൂമെയ്യില്‍ ചാര്‍ത്താന്‍ ഹോയ്
ചെല്ലച്ചെമ്മാനച്ചെപ്പിലൊരിത്തിരി കുങ്കുമമുണ്ടേ
കൊഞ്ചം കടമായി തരുമോ തരുമോ
(പൊന്നും മിന്നും)
അരയാല്‍ക്കൊമ്പില്‍ കുറുകും കുയിലേ
മണിയറവാതില്‍ ചാരാന്‍ നേരമായ്
കിനിയും പാലായ് കുതിരും നിലവേ
കിഴക്കിനിമച്ചില്‍ നിന്നും മാഞ്ഞുപോ
കിന്നാരം ചൊല്ലാതെ കിണ്ടാണ്ടം കാട്ടാതെ
ചുമ്മാതാരാനും ഏതാനും കണ്ടാല്‍ ഹോയ്
ആരും മുത്താത്ത മുത്തണി മുന്തിരി പൊന്മണി തായോ
നീ നിന് ചുണ്ടത്തെ മധുരം തരുമോ
(തെച്ചിപ്പൂവേ)