കാട്ടുകുറിഞ്ഞിപൂവും ചൂടി സ്വപ്നംകണ്ടുമയങ്ങും പെണ്ണ്
ചിരിക്കാറില്ല.... ചിരിച്ചാലൊരുപൂങ്കുഴലീ
തളിരുംകോരി കുളിരുംകോരി നൂറും പാലും കുറിയുംതൊട്ടുനടക്കും പെണ്ണ്...
കരയാറില്ല.... കരഞ്ഞാലൊരുകരിംകുഴലീ
(കാട്ടുകുറിഞ്ഞി...)
കോപിക്കാറില്ലാ പെണ്ണുകോപിച്ചാല് ഈറ്റപ്പുലിപോലേ
നാണിക്കാറില്ലാ പെണ്ണുനാണിച്ചാല് നാടന്പിടപോലേ
കോപിക്കാറില്ലാ....ഈറ്റപ്പുലിപോലേ
നാണിക്കാറില്ലാ പെണ്ണുനാണിച്ചാല് നാടന്പിടപോലേ
താലിപ്പെണ്ണേ നീലിപ്പെണ്ണേ താളംതുള്ളി മേളംതുള്ളിവാ
(കാട്ടുകുറിഞ്ഞി....)
പാടാറില്ലിവള് പാടിപ്പോയാല് തേന്മഴപെയ്യും
ആടാറില്ലിവള് ആടിപ്പോയാല് താഴമ്പൂ വിടരും
താലിപ്പെണ്ണേ നീലിപ്പെണ്ണേ താളംതുള്ളി മേളംതുള്ളിവാ
(കാട്ടുകുറിഞ്ഞി....)