രതിദേവി എഴുന്നെള്ളുന്നൂ
മദഘോഷം മുഴങ്ങീടുന്നു
മലർബാണൻ ചാപത്തിന്മേൽ
മലരമ്പു ചേർത്തീടുന്നു
(രതിദേവീ....)
അണിവൈരത്തുകിൽ പാറുന്നു
അരഞ്ഞാണം തിളങ്ങീടുന്നു
രതിലീലാ ദേഹങ്ങളിൽ
രഹസ്യങ്ങൾ കൈമാറുന്നു
(രതിദേവീ....)
പൊക്കിൾക്കൊടി രാസക്കുളിർ തൂകി
പുഷ്പത്തളിരധരം മൃദുവായി
സ്വർഗ്ഗം ഭൂവിൽ നൃത്തം ചെയ്യും
മറ്റൊരു നർത്തകിയുടെ മൃദുലീലകളായി
(രതിദേവീ....)
പത്മതിരുതീർത്ഥപ്പുഴ ചൂടി
രത്നക്കതിരേലേസ്സുകൾ പാടി
വേർപ്പിൻ മുത്തുകൾ പേർത്തും മെത്തയിൽ
വീണൊരു സുന്ദര കുളിർ യമുനാ നദിയായ്
(രതിദേവീ....)