Raavirulum

രാവിരുളും
Work
Year
Language

രാവിരുളും പകൽ ശാപവുമായ്
അഴലുകൾ തൻ ചുഴിമലരിൽ
പിടയുകയോ സ്മ്രിതിശലഭം
രാവിരുളും പകൽ ശാപവുമായ്

തണലുകൾ മറയും തീരങ്ങളിലീ വേനൽ
ചിറകുകൾ കൊഴിയും സായന്തനമായ്
ശരനിരയേറ്റോരിടനെഞ്ചിൽ
സാന്ത്വനമായ് തഴുകിടുവാൻ
ഏതു പൂർവപുണ്യമായിടാം
പെരുവഴിയരികിൽ
രാവിരുളും പകൽ ശാപവുമായ്

കനവുകൽ പെരുകും യാമങ്ങളിലീ കാറ്റിൽ
കടലലയുലയും സന്താപവുമായ്
പദമിടറും എൻ യാത്രകളിൽ വഴിപിരിയും പൊൻ താരകമേ
നിന്റെ കൈ ചെരാതിലാടുമീ കതിരൊളി തരുമോ

രാവിരുളും പകൾ ശാപവുമായ്
അഴലുകൾ തൻ ചുഴിമലരിൽ
പിടയുകയോ സ്മ്രിതി ശലഭം
രാവിരുളും പകൾ ശാപവുമായ്

rāviruḽuṁ pagal śābavumāy
aḻalugaḽ tan suḻimalaril
piḍayugayo smridiśalabhaṁ
rāviruḽuṁ pagal śābavumāy

taṇalugaḽ maṟayuṁ tīraṅṅaḽilī venal
siṟagugaḽ kŏḻiyuṁ sāyandanamāy
śaranirayeṭroriḍanĕñjil
sāndvanamāy taḻugiḍuvān
edu pūrvabuṇyamāyiḍāṁ
pĕruvaḻiyarigil
rāviruḽuṁ pagal śābavumāy

kanavugal pĕruguṁ yāmaṅṅaḽilī kāṭril
kaḍalalayulayuṁ sandābavumāy
padamiḍaṟuṁ ĕn yātragaḽil vaḻibiriyuṁ pŏn dāragame
ninṟĕ kai sĕrādilāḍumī kadirŏḽi tarumo

rāviruḽuṁ pagaḽ śābavumāy
aḻalugaḽ tan suḻimalaril
piḍayugayo smridi śalabhaṁ
rāviruḽuṁ pagaḽ śābavumāy