Raavil poonden

രാവില്‍ പൂന്തേന്‍
Year
Language

രാവില്‍ പൂന്തേന്‍ തേടും പൂങ്കാറ്റേ
ആടിപ്പാടാന്‍ നീയും പോരാമോ
ആരിയങ്കാവില്‍ വേലകഴിഞ്ഞൂ
ആവണിപ്പാടത്ത് പൂക്കള്‍കൊഴിഞ്ഞു
ആറ്റിലാടുന്ന ആമ്പല്‍പ്പൂവിന്റെ
തേന്‍ നുകര്‍ന്നേവരാം
ചെല്ലപ്പൂഞ്ചെണ്ടൊന്നു് കൂടെ കൊണ്ടുംവരാം

തീരത്തു ചായുന്ന നറും പൂഞ്ചില്ല ഞാനൊന്നുലച്ചു
പൂമാരിപെയ്യുമ്പോള്‍ ആറിന്നാരാമമാകുന്നു രാവില്‍...(2)
വെള്ളിനിലാവിന്‍ വെണ്‍പട്ടുചൂടും
ആറിന്‍പൂമണി മാറില്‍
അല്ലികള്‍ കൂമ്പിയ വെള്ളാമ്പല്‍ പൂവുകള്‍
പാതിപൂമിഴി നീട്ടുമ്പോള്‍
നാടന്‍ കാറ്റില്‍ നറുമണം
ലാലാലാലാ ലലലല.........
രാവില്‍ പൂന്തേന്‍ തേടും പൂങ്കാറ്റേ
ആടിപ്പാടാന്‍ നീയും പോരാമോ...

മാനത്തേ മാറാപ്പില്‍ മിന്നും
മാണിക്യക്കല്ലിട്ടതാര്
മാണിക്യം കാണാതെ പാവം
മാറാപ്പുപേറുന്നു രാവ്..(2)
വെള്ളിപ്പൂവാമ്പല്‍ ചെണ്ടിലിരുന്നു
കാറ്റിലതുപറഞ്ഞാടി
അല്ലിപ്പൂത്താരം കാറ്റിലുലഞ്ഞു
ആമ്പലൊന്നലിഞ്ഞാടുമ്പോള്‍
തൂളിപ്പോയി പരിമളം

ലാലാലാലാ ലലലല.........
രാവില്‍ പൂന്തേന്‍ തേടും പൂങ്കാറ്റേ
ആടിപ്പാടാന്‍ നീയും പോരാമോ

rāvil pūnden deḍuṁ pūṅgāṭre
āḍippāḍān nīyuṁ porāmo
āriyaṅgāvil velagaḻiññū
āvaṇippāḍatt pūkkaḽkŏḻiññu
āṭrilāḍunna āmbalppūvinṟĕ
ten nugarnnevarāṁ
sĕllappūñjĕṇḍŏnnu് kūḍĕ kŏṇḍuṁvarāṁ

tīrattu sāyunna naṟuṁ pūñjilla ñānŏnnulaccu
pūmāribĕyyumboḽ āṟinnārāmamāgunnu rāvil...(2)
vĕḽḽinilāvin vĕṇbaṭṭusūḍuṁ
āṟinpūmaṇi māṟil
alligaḽ kūmbiya vĕḽḽāmbal pūvugaḽ
pādibūmiḻi nīṭṭumboḽ
nāḍan kāṭril naṟumaṇaṁ
lālālālā lalalala.........
rāvil pūnden deḍuṁ pūṅgāṭre
āḍippāḍān nīyuṁ porāmo...

mānatte māṟāppil minnuṁ
māṇikyakkalliṭṭadār
māṇikyaṁ kāṇādĕ pāvaṁ
māṟāppubeṟunnu rāv..(2)
vĕḽḽippūvāmbal sĕṇḍilirunnu
kāṭriladubaṟaññāḍi
allippūttāraṁ kāṭrilulaññu
āmbalŏnnaliññāḍumboḽ
tūḽippoyi parimaḽaṁ

lālālālā lalalala.........
rāvil pūnden deḍuṁ pūṅgāṭre
āḍippāḍān nīyuṁ porāmo