Raavil

രാവിൽ
Year
Language

രാവില്‍ മേവല്‍പ്പക്ഷി പാടുന്നു ചികി ചികി ചാ.....
പീലിച്ചില്ലത്തുമ്പിലാടുന്നു ചികി ചികി ചാ...(രാവില്‍...)
ശിശിര കാലം....അരിയ മഞ്ഞുകാലം
ശലഭഗീതം മൂളിക്കേൾപ്പൂ....ദൂരേ....
(രാവില്‍ ....)

കാണാക്കാറ്റിന്‍ കൈയില്‍ ഒരു തൂവലായ്
റാകിപ്പാ‍റിപ്പോകാം അലസം
മിന്നാമിന്നിപ്പൊന്നായ് തെളിവാനിലെ
മിന്നല്‍ മേഘത്തേരിൽ ഉയരാം...
പാടാന്‍ വരൂ....പ്രിയസായാഹ്നമേ...
വാടാത്തൊരീ ചെറുപൂച്ചെണ്ടുമായ്
താരമേ..നേരു നീ...മംഗളം...
(രാവില്‍ ....)

പമ്മിപ്പമ്മിപ്പായും പരല്‍മീനു പോല്‍
നെഞ്ചിന്നുള്ളില്‍ മോഹം പെരുകും
വർണ്ണച്ചായം പെയ്യും മഴനൂലു പോല്‍
കണ്ണില്‍ സ്വപ്നത്താലം നിറയും
എല്ലാമെല്ലാമൊരു മായാലയം
ഏതോ പാട്ടിന്‍ സ്വരകേളീലയം
സൌമ്യമീ രാത്രിയും ധന്യമായ്.....
(രാവില്‍ ....)

rāvil mevalppakṣi pāḍunnu sigi sigi sā.....
pīliccillattumbilāḍunnu sigi sigi sā...(rāvil...)
śiśira kālaṁ....ariya maññugālaṁ
śalabhagīdaṁ mūḽikkeḽppū....dūre....
(rāvil ....)

kāṇākkāṭrin kaiyil ŏru tūvalāy
ṟāgippāṟippogāṁ alasaṁ
minnāminnippŏnnāy tĕḽivānilĕ
minnal meghatteril uyarāṁ...
pāḍān varū....priyasāyāhname...
vāḍāttŏrī sĕṟubūccĕṇḍumāy
tārame..neru nī...maṁgaḽaṁ...
(rāvil ....)

pammippammippāyuṁ paralmīnu pol
nĕñjinnuḽḽil mohaṁ pĕruguṁ
varṇṇaccāyaṁ pĕyyuṁ maḻanūlu pol
kaṇṇil svapnattālaṁ niṟayuṁ
ĕllāmĕllāmŏru māyālayaṁ
edo pāṭṭin svarageḽīlayaṁ
saൌmyamī rātriyuṁ dhanyamāy.....
(rāvil ....)