Raav nilaappoov

രാവ് നിലാപ്പൂ‍വ്
Work
Year
Language

രാവ് നിലാപ്പൂവ്
പാരാകെ ഒരു പൂങ്കാവ്
മേലെ മലമേലെ മിന്നണല്ലോ തുമ്പപ്പൂപോലെ
വീട് കിളിക്കൂട് അമ്മക്കിളീ ഒന്നു പാട്
(രാവ്)

കളഭം ഇലച്ചീന്തില്‍ മുകില്‍മുടിയില്‍ കൃഷ്ണതുളസി
ചുവരില്‍ ഹരിചിത്രം മൃദുമനസ്സില്‍ ശുഭതീര്‍ത്ഥം
ഓമനിക്കാം ഓര്‍മ്മകളെ! ഓടി വരൂ നാലുകെട്ടില്‍!
പടിവാതില്‍ ചാരാതെ തുറന്നീടാം - പോരാമോ?
(രാവ്)

ഇലയില്‍ കരിയിലയില്‍ തലമുറതന്‍ പദചലനം
കുളവും കല്‍പ്പടവും ഒന്നു മയങ്ങാന്‍ മരത്തണലും
ഇല്ലം നിറ! വല്ലം നിറ! മച്ചകത്ത് ശീപോതി
സ്നേഹത്തിന്‍ പൂ നുള്ളി പൂജിക്കാം - പോകൊല്ലേ!
(രാവ്)

rāv nilāppūv
pārāgĕ ŏru pūṅgāv
melĕ malamelĕ minnaṇallo tumbappūbolĕ
vīṭ kiḽikkūṭ ammakkiḽī ŏnnu pāṭ
(rāv)

kaḽabhaṁ ilaccīndil mugilmuḍiyil kṛṣṇaduḽasi
suvaril harisitraṁ mṛdumanassil śubhadīrtthaṁ
omanikkāṁ ormmagaḽĕ! oḍi varū nālugĕṭṭil!
paḍivādil sārādĕ tuṟannīḍāṁ - porāmo?
(rāv)

ilayil kariyilayil talamuṟadan padasalanaṁ
kuḽavuṁ kalppaḍavuṁ ŏnnu mayaṅṅān marattaṇaluṁ
illaṁ niṟa! vallaṁ niṟa! maccagatt śībodi
snehattin pū nuḽḽi pūjikkāṁ - pogŏlle!
(rāv)