Raattingal poottaali

രാത്തിങ്കള്‍ പൂത്താലി
Year
Language

രാത്തിങ്കൾപൂത്താലി ചാർത്തി
കണ്ണിൽ നക്ഷത്രനിറദീപം നീട്ടി
നാലില്ലക്കോലായിൽ പൂവേളിപ്പുല്‍പ്പായിൽ
നവമിനിലാവേ നീ വിരിഞ്ഞു - നെഞ്ചിൽ
നറുജപതീർത്ഥമായ് നീ നിറഞ്ഞു

പാഴിരുൾ വീഴുമീ നാലുകെട്ടിൽ - നിന്റെ
പാദങ്ങൾ തൊട്ടപ്പോൾ പൗർണ്ണമിയായ്
നോവുകൾ മാറാല മൂടും മനസ്സിന്റെ
മച്ചിലെ ശ്രീദേവിയായി
മംഗലപ്പാലയിൽ മലർക്കുടമായ്
മണിനാഗക്കാവിലെ മൺവിളക്കായ്

കാവടിയാടുമീ കൺ‌തടവും - നിന്റെ
കസ്തൂരി ചോരുമീ കവിളിണയും
മാറിലെ മാലേയ മധുചന്ദ്രനും
നിന്നെ മറ്റൊരു ശ്രീലക്ഷ്മിയാക്കി
താമരപ്പൂവിരൽ നീ തൊടുമ്പോൾ
തരളമെൻ സ്വപ്നവും തനിത്തങ്കമായ്

rāttiṅgaḽpūttāli sārtti
kaṇṇil nakṣatraniṟadībaṁ nīṭṭi
nālillakkolāyil pūveḽippulppāyil
navaminilāve nī viriññu - nĕñjil
naṟujabadīrtthamāy nī niṟaññu

pāḻiruḽ vīḻumī nālugĕṭṭil - ninṟĕ
pādaṅṅaḽ tŏṭṭappoḽ paurṇṇamiyāy
novugaḽ māṟāla mūḍuṁ manassinṟĕ
maccilĕ śrīdeviyāyi
maṁgalappālayil malarkkuḍamāy
maṇināgakkāvilĕ maṇviḽakkāy

kāvaḍiyāḍumī kaṇ‌taḍavuṁ - ninṟĕ
kastūri sorumī kaviḽiṇayuṁ
māṟilĕ māleya madhusandranuṁ
ninnĕ maṭrŏru śrīlakṣmiyākki
tāmarappūviral nī tŏḍumboḽ
taraḽamĕn svapnavuṁ tanittaṅgamāy