(പു) രാത്രിമലരിന്‍ ആര്‍ദ്ര മിഴിയില്‍ അലിയും ചന്ദ്രകിരണം (2)
(സ്ത്രീ) ചൊല്ലാമൊഴി തന്‍ ഹൃദയ മുകുളം നിറയും സാഗരമൗനം
(പു) രാത്രിമലരിന്‍ ആര്‍ദ്ര മിഴിയില്‍ അലിയും ചന്ദ്രകിരണം
(പു) കണ്ടു മറന്ന കിനാവുകളിന്നൊരു കനകവല്ലരിയായെങ്കില്‍ (2)
(സ്ത്രീ) മിന്നാമിന്നികള്‍ മോഹശതങ്ങള്‍ കോമളയായി വിരിഞ്ഞെങ്കില്‍
(പു) നിനക്കു് പുല്‍കിപ്പടരാന്‍ ഞാനൊരു തേന്‍മാവായെങ്കില്‍
(പു) രാത്രിമലരിന്‍ ആര്‍ദ്ര മിഴിയില്‍ അലിയും ചന്ദ്രകിരണം
(പു) അഭിലാഷങ്ങള്‍ നീന്തി നടക്കും രാവൊരു മാലിനിയായെങ്കില്‍ (2)
(സ്ത്രീ) നിന്‍ മന്ദഹാസം മതികലയായി നീരാട്ടിനെന്നും വന്നെങ്കില്‍
(പു) കല്ലോലങ്ങള്‍ തങ്ങി മയങ്ങും കല്‍പ്പടവായെങ്കില്‍
(പു) രാത്രിമലരിന്‍ ആര്‍ദ്ര മിഴിയില്‍ അലിയും ചന്ദ്രകിരണം
(സ്ത്രീ) ചൊല്ലാമൊഴി തന്‍ ഹൃദയ മുകുളം നിറയും സാഗരമൗനം
(പു) രാത്രിമലരിന്‍ ആര്‍ദ്ര മിഴിയില്‍ അലിയും ചന്ദ്രകിരണം