രാത്രിലില്ലികള്‍ പൂത്തപോല്‍
ഒരു മാത്ര ഈ മിഴി മിന്നിയോ
നെഞ്ചിലെ കുളിര്‍വല്ലിയില്‍
കണിമഞ്ഞുമൈനകള്‍ മൂളിയോ
(രാത്രിലില്ലികള്‍)
നേര്‍ത്ത ചില്ലുനിലാവുപോല്‍ ഒഴുകിവന്നു നിന്‍
ലോല ജാലകവാതില്‍ മെല്ലെ തഴുകി നില്‍ക്കവേ
കാത്തിരുന്നു തുടുക്കുമെന്‍ പാട്ടിലാരുടെ സൗരഭം
പ്രേമശീതളഭാവം... ശ്യാമമോഹനരാഗം...
(രാത്രിലില്ലികള്‍)
മാറുരുമ്മിയുറങ്ങുവാന്‍ മനസ്സു പങ്കിടാന്‍
ആര്‍ദ്രചന്ദനമണിയുമുള്ളില്‍ കൊതിതുളുമ്പവേ
കാതിലേതൊരു സാന്ത്വനം സ്നേഹമന്ത്രനിമന്ത്രണം
ഇനിയുമെന്റെ കിനാവേ മിഴികള്‍ ചിമ്മിയുറങ്ങിയോ
(രാത്രിലില്ലികള്‍)