രാത്രികൾ നിനക്കു വേണ്ടി
രാസലീലായാമങ്ങൾ
രാഗമദാലസ കാമനകൾ
രതിമന്മഥ പ്രിയസ്വപ്നങ്ങൾ
രാത്രികൾ നിനക്കു വേണ്ടി
എന്റെ രാത്രികൾ നിനക്കു വേണ്ടി
നമ്മിൽ തുടികൊട്ടും ഉൾവിളികൾ
തമ്മിൽ പകരുന്നു ചുംബനങ്ങൾ
ചുറ്റിപ്പിണയുന്ന യൗവ്വനങ്ങൾ
പെയ്യുന്നു സീൽക്കാരസംഗീതം
ഹാ രാത്രികൾ നിനക്കു വേണ്ടി
എന്റെ രാത്രികൾ നിനക്കു വേണ്ടി
തുള്ളിത്തുളുമ്പുന്ന മാറിടങ്ങൾ
ഉള്ളിൽ മദംവെച്ച തേൻകുടങ്ങൾ
മുറ്റിത്തഴച്ച നിൻ പുഷ്പദലം
നൽകുന്നു സായൂജ്യസോമരസം
(രാത്രികൾ നിനക്കു വേണ്ടി......)