Raatridan sakhi nyaaan

രാത്രിതൻ സഖി ഞാൻ
Year
Language

രാത്രിതന്‍ സഖി ഞാന്‍ ഒരു രാജനര്‍ത്തകി ഞാന്‍
രാഗമറിയാതാരോ പാടിയ ഗാനപല്ലവി ഞാന്‍
ഒരു ഗാനപല്ലവി ഞാന്‍....

വിടരും മാദകഗന്ധം കവരാന്‍
വിരുന്നുകാരായ് പോരൂ
കാറ്റുപോലെ വരൂ കുളിര്‍-
കാറ്റലപോലെ വരൂ
നിമിഷങ്ങള്‍ ഈ നിമിഷങ്ങള്‍
തിരിച്ചു വരാത്ത യാത്രക്കാര്‍
ഈ നിശ നമ്മുടെ സ്വര്‍ഗ്ഗം
പോരൂ...പോരൂ...ആസ്വദിയ്ക്കൂ....
(രാത്രിതന്‍ സഖി....)

ഉണരും രാവിന്‍ യവനിക നീക്കാം
മണിയറ തേടി പോരൂ
പാട്ടുപാടി വരൂ പല പാട്ടുകള്‍ പാടി വരൂ
ദീപങ്ങള്‍ ഈ ദീപങ്ങള്‍
ചിരിച്ചു മരിയ്ക്കും കാവല്‍ക്കാര്‍
ഈ നിശ നമ്മുടെ സ്വര്‍ഗ്ഗം
പോരൂ...പോരൂ...ആസ്വദിയ്ക്കൂ....
(രാത്രിതന്‍ സഖി....)
രാത്രിതന്‍ സഖി ഞാന്‍......

rātridan sakhi ñān ŏru rājanarttagi ñān
rāgamaṟiyādāro pāḍiya gānaballavi ñān
ŏru gānaballavi ñān....

viḍaruṁ mādagagandhaṁ kavarān
virunnugārāy porū
kāṭrubolĕ varū kuḽir-
kāṭralabolĕ varū
nimiṣaṅṅaḽ ī nimiṣaṅṅaḽ
tiriccu varātta yātrakkār
ī niśa nammuḍĕ svarggaṁ
porū...porū...āsvadiykkū....
(rātridan sakhi....)

uṇaruṁ rāvin yavaniga nīkkāṁ
maṇiyaṟa teḍi porū
pāṭṭubāḍi varū pala pāṭṭugaḽ pāḍi varū
dībaṅṅaḽ ī dībaṅṅaḽ
siriccu mariykkuṁ kāvalkkār
ī niśa nammuḍĕ svarggaṁ
porū...porū...āsvadiykkū....
(rātridan sakhi....)
rātridan sakhi ñān......