ബന്ധൂരെ ..ഏ..ബന്ധൂരെ...
രാസനിലാവിനു താരുണ്യം
രാവിനു മായിക ഭാവം (രാസ )
മന്ദാകിനിയില്‍ അപ്സര നര്‍ത്തന
മോഹന രാഗ തരംഗങ്ങള്‍
നിന്‍ മിഴിയിണയില്‍ ഇതു വരെ ഞാന്‍
കാണാത്ത മാസ്മര ലോകം (രാസനിലാവിനു )
യുഗാന്തരങ്ങളിലൂടെ നാം
ഒഴുകുകയാണനുരാഗികളായ് (യുഗാന്തര )
ഋതുസംക്രാന്തിയിലൂടെ നാം
തേടിയതാണീ നിമിഷങ്ങള്‍
ഇന്നെന്‍ നിനവിനു മാധുര്യം
പകല്ക്കിനാവിനു താളം (രാസനിലാവിനു )
ജീവിതോത്സവമായി എന്‍
ശരകൂടങ്ങള്‍ പൂക്കളമായ് (ജീവിതോത്സവ)
നെഞ്ചിലെ അഗ്നികണങ്ങള്‍ മണി-
മന്ദാരത്തിലെ മധുകണമായ്
ഇന്നെന്‍ മൊഴിയില്‍ നീഹാരം
കരളില്‍ സ്വപ്നാരാമം (രാസനിലാവിനു )