Raareeraaro

രാരീരാരോ
Year
Language

രാരീരാരോ ഉണ്ണീ രാരീരാരോ
ഉമ്മനല്‍കുന്നതെങ്ങിനെയമ്മ
രാരീരാരോ
നിന്‍ വിരിയും ചുണ്ടില്‍ പൊന്മുലയൂട്ടാന്‍
വിധിയില്ലല്ലോ
ഉണ്ണീ രാരീരാരോ

തങ്കത്തൊട്ടില്‍ ആട്ടാന്‍
താരകമിഴിയില്‍ മുത്താന്‍
പഞ്ചാരപ്പുഞ്ചിരികാണാന്‍
പാപിയിവള്‍ക്ക് ഗതിയില്ലല്ലോ
രാരീരാരോ ഉണ്ണീ രാരീരാരോ

കാലില്‍ കിങ്ങിണികെട്ടീ
കുഞ്ഞിക്കയ്യില്‍ കരിവളചാര്‍ത്തി
പിച്ചപ്പിച്ചനടത്താനരികില്‍
അച്ഛനമ്മമാരില്ലല്ലോ
രാരീരാരോ ഉണ്ണീ രാരീരാരോ

കരയും നിന്നെക്കാണ്‍കേ
കരളില്‍ തീമഴയാണല്ലോ
കരുണാസാഗര ശ്രീഹരിഭഗവാന്‍
കല്‍ത്തുറുങ്കഴികള്‍ മാറ്റൂ
ഈ കല്‍ത്തുറുങ്കഴികള്‍ മാറ്റൂ

rārīrāro uṇṇī rārīrāro
ummanalgunnadĕṅṅinĕyamma
rārīrāro
nin viriyuṁ suṇḍil pŏnmulayūṭṭān
vidhiyillallo
uṇṇī rārīrāro

taṅgattŏṭṭil āṭṭān
tāragamiḻiyil muttān
pañjārappuñjirigāṇān
pābiyivaḽkk gadiyillallo
rārīrāro uṇṇī rārīrāro

kālil kiṅṅiṇigĕṭṭī
kuññikkayyil karivaḽasārtti
piccappiccanaḍattānarigil
acchanammamārillallo
rārīrāro uṇṇī rārīrāro

karayuṁ ninnĕkkāṇge
karaḽil tīmaḻayāṇallo
karuṇāsāgara śrīharibhagavān
kalttuṟuṅgaḻigaḽ māṭrū
ī kalttuṟuṅgaḻigaḽ māṭrū