Raappaadi paadunna

രാപ്പാടി പാടുന്ന
Work
Year
Language

രാപ്പാടി പാടുന്ന രാഗങ്ങളിൽ
നിലാവാടുന്ന യാമങ്ങളിൽ
നിന്നരികിൽ ഒരു നിഴലായ്
ഞാൻ വന്നൊരു ഗദ്ഗദമായ് [2]

ഒരോ കഥകൾ പറഞ്ഞും
ഒരു കുളിർ സ്വർഗ്ഗം പകർന്നും
നെല്ലിൻ മണത്തിൽ കുളിച്ചും
നാം ചോലയെ തേടിയ കാലം [ഓരോ]
തളിരും താരും പൊലിഞ്ഞു
കതിരോ പതിരായ് മറഞ്ഞു..
മറഞ്ഞു.. മറഞ്ഞു..
(രാപ്പാടി....)

എതോ വിഷാദാർദ്ര ഗാനം
വിരഹിണി പാടുന്നു മൂകം
കാറ്റായ് വരുന്നെന്റെ ജീവൻ
ആ പാട്ടിനു താളം കൊടുക്കാൻ
സ്വരവും ലയവും തകർന്നു
സ്വപ്നം മണ്ണിൽ മറഞ്ഞു..
മറഞ്ഞു..മറഞ്ഞു...
(രാപ്പാടി...)

rāppāḍi pāḍunna rāgaṅṅaḽil
nilāvāḍunna yāmaṅṅaḽil
ninnarigil ŏru niḻalāy
ñān vannŏru gadgadamāy [2]

ŏro kathagaḽ paṟaññuṁ
ŏru kuḽir svarggaṁ pagarnnuṁ
nĕllin maṇattil kuḽiccuṁ
nāṁ solayĕ teḍiya kālaṁ [oro]
taḽiruṁ tāruṁ pŏliññu
kadiro padirāy maṟaññu..
maṟaññu.. maṟaññu..
(rāppāḍi....)

ĕdo viṣādārdra gānaṁ
virahiṇi pāḍunnu mūgaṁ
kāṭrāy varunnĕnṟĕ jīvan
ā pāṭṭinu tāḽaṁ kŏḍukkān
svaravuṁ layavuṁ tagarnnu
svapnaṁ maṇṇil maṟaññu..
maṟaññu..maṟaññu...
(rāppāḍi...)