Raamaayanattile duhkham

രാമായണത്തിലെ ദുഃഖം
Year
Language

രാമായണത്തിലെ ദു:ഖം
ശാകുന്തളത്തിലെ ദു:ഖം
ശാലീനതേ നിന്നെ തേടുന്നു ഇന്നും
ശാരിക തേങ്ങിക്കരയുന്നൂ (രാമായണത്തിലെ)

ഗൌതമന്‍ പെണ്ണിനെ ശിലയാക്കി
ശ്രീരാമന്‍ അവളെയോ പൂവാക്കി
അഗ്നിപരീക്ഷകള്‍ തുടരുന്നൂ അവള്‍
അഗ്നിയെ പൂനിലാവാക്കുന്നൂ - അവള്‍
അഗ്നിയെ പൂനിലാവാക്കുന്നൂ (രാമായണത്തിലെ)

യാഗങ്ങളില്‍ അവള്‍ സതിയാകും
ത്യാഗങ്ങളില്‍ ഹൈമവതിയാകും
കാലം ശാപങ്ങള്‍ ചൊരിയുന്നൂ - അവള്‍
കാലത്തെ പുറകേ നടത്തുന്നൂ അവള്‍
കാലത്തെ പുറകേ നടത്തുന്നൂ (രാമായണത്തിലെ)

rāmāyaṇattilĕ du:khaṁ
śāgundaḽattilĕ du:khaṁ
śālīnade ninnĕ teḍunnu innuṁ
śāriga teṅṅikkarayunnū (rāmāyaṇattilĕ)

gaൌtaman pĕṇṇinĕ śilayākki
śrīrāman avaḽĕyo pūvākki
agnibarīkṣagaḽ tuḍarunnū avaḽ
agniyĕ pūnilāvākkunnū - avaḽ
agniyĕ pūnilāvākkunnū (rāmāyaṇattilĕ)

yāgaṅṅaḽil avaḽ sadiyāguṁ
tyāgaṅṅaḽil haimavadiyāguṁ
kālaṁ śābaṅṅaḽ sŏriyunnū - avaḽ
kālattĕ puṟage naḍattunnū avaḽ
kālattĕ puṟage naḍattunnū (rāmāyaṇattilĕ)