Raaksasi [en karalil]

രാക്ഷസി [എന്‍ കരളില്‍]
Work
Year
Language

പ്രണയക്കേസിനു മാപ്പു പറഞ്ഞില്ലേൽ ഉടക്കി ഉരുക്കി കശക്കും ഞങ്ങളു രാക്ഷസീ രാക്ഷസീ രാക്ഷസീ
കരിമഷിയിട്ട കറുത്ത കണ്ണിലെ കുറുമ്പു നോട്ടങ്ങൾ അഴിച്ചെടുത്തിടും
രാക്ഷസീ രാക്ഷസീ രാക്ഷസീ

എൻ കരളിൽ താമസിച്ചാൽ മാപ്പു തരാം രാക്ഷസീ
സമ്മതമായ് ചേർന്നു നിന്നാൽ ഉമ്മ തരാം രാക്ഷസീ (2)
തുടക്കമിട്ടില്ലേ പൊന്നേ അടുത്തു വന്നിനി നിന്നാട്ടേ
കിണുക്കമെന്താണു എന്റെ നിഴലളക്കണതെന്താണു
അടക്കം എന്താണു നോക്കി കൊല്ലല്ലേ പിഞ്ചല്ലേ
(എൻ കരളിൽ..)

പിണക്കമുണ്ടോ എന്തിനാണീ കിളികൊഞ്ചലുകൾ
ഇണങ്ങി വന്നാൽ ബൈക്കിൽ കാറ്റു കൊള്ളാനിറങ്ങാം(2)
ഇമെയിലിൽ കത്തെഴുതാം ഇന്റർനെറ്റിൽ നോക്കി വരാം(2)
പഠിത്തമൊക്കെയീ പടിയ്ക്കെ വെച്ചിട്ട്
കടൽക്കരെ ചെന്നു തിരകളെണ്ണടീ
രാക്ഷസീ രാക്ഷസീ രാക്ഷസീ
(എൻ കരളിൽ..)

മനസ്സിലുണ്ടോ പ്രേമപ്പളുങ്കു കൊട്ടാരം
നമുക്കു പാർക്കാൻ പുഞ്ചിരി മുന്തിരിപ്പൂന്തോപ്പ് (2)
പണ്ടത്തെ പോക്കല്ലാ മാനം നോക്കി നടക്കേണ്ട
ഇന്നത്തെ സ്വപ്നങ്ങൾ റോക്കറ്റേറി കാണേണം
നമുക്കു ചുറ്റേണം ഇടക്കിടെക്കൊരു കോള കുടിക്കേണം ആടിത്തുടിക്കേണം
രാക്ഷസീ രാക്ഷസീ രാക്ഷസീ
(എൻ കരളിൽ..)

praṇayakkesinu māppu paṟaññillel uḍakki urukki kaśakkuṁ ñaṅṅaḽu rākṣasī rākṣasī rākṣasī
karimaṣiyiṭṭa kaṟutta kaṇṇilĕ kuṟumbu noṭṭaṅṅaḽ aḻiccĕḍuttiḍuṁ
rākṣasī rākṣasī rākṣasī

ĕn karaḽil tāmasiccāl māppu tarāṁ rākṣasī
sammadamāy sernnu ninnāl umma tarāṁ rākṣasī (2)
tuḍakkamiṭṭille pŏnne aḍuttu vannini ninnāṭṭe
kiṇukkamĕndāṇu ĕnṟĕ niḻalaḽakkaṇadĕndāṇu
aḍakkaṁ ĕndāṇu nokki kŏllalle piñjalle
(ĕn karaḽil..)

piṇakkamuṇḍo ĕndināṇī kiḽigŏñjalugaḽ
iṇaṅṅi vannāl baikkil kāṭru kŏḽḽāniṟaṅṅāṁ(2)
imĕyilil kattĕḻudāṁ inṟarnĕṭril nokki varāṁ(2)
paṭhittamŏkkĕyī paḍiykkĕ vĕcciṭṭ
kaḍalkkarĕ sĕnnu tiragaḽĕṇṇaḍī
rākṣasī rākṣasī rākṣasī
(ĕn karaḽil..)

manassiluṇḍo premappaḽuṅgu kŏṭṭāraṁ
namukku pārkkān puñjiri mundirippūndopp (2)
paṇḍattĕ pokkallā mānaṁ nokki naḍakkeṇḍa
innattĕ svapnaṅṅaḽ ṟokkaṭreṟi kāṇeṇaṁ
namukku suṭreṇaṁ iḍakkiḍĕkkŏru koḽa kuḍikkeṇaṁ āḍittuḍikkeṇaṁ
rākṣasī rākṣasī rākṣasī
(ĕn karaḽil..)