Raakkilidan (m)

രാക്കിളിതന്‍ (m)
Year
Language

രാക്കിളിതന്‍ വഴിമറയും
നോവിന്‍ പെരുമഴക്കാലം
കാത്തിരിപ്പിന്‍ തിരി നനയും
ഈറന്‍ പെരുമഴക്കാലം
ഒരു വേനലിന്‍ വിരഹബാഷ്പം
ജലതാളമാര്‍ന്ന മഴക്കാലം
ഒരു തേടലായ്‌ മഴക്കാലം..

ഓര്‍മ്മകള്‍തന്‍ ലോലകരങ്ങള്‍
പുണരുകയാണുടല്‍ മുറുകെ
പാതിവഴിയില്‍ കുതറിയ കാറ്റില്‍
വിരലുകള്‍ വേര്‍പിരിയുന്നു
സ്നേഹാര്‍ദ്രമാരോ മൊഴിയുകയാവാം
കാതിലൊരാത്മ സ്വകാര്യം
തേങ്ങലിനേക്കാള്‍ പരിചിതമേതോ
പേരറിയാത്ത വികാരം..

നീലരാവിന്‍ താഴ്‌വര നീളേ
നിഴലുകള്‍ വീണിഴയുന്നൂ
ഏതോ നിനവിന്‍ വാതില്‍പ്പടിയില്‍
കാല്‍പ്പെരുമാറ്റമുണര്‍ന്നൂ
ആളുന്ന മഴയില്‍ ജാലക വെളിയില്‍
മിന്നലിലേതൊരു സ്വപ്നം
ഈ മഴ തോരും പുല്‍ക്കതിരുകളില്‍
നീര്‍മണി വീണുതിളങ്ങും...

rākkiḽidan vaḻimaṟayuṁ
novin pĕrumaḻakkālaṁ
kāttirippin diri nanayuṁ
īṟan pĕrumaḻakkālaṁ
ŏru venalin virahabāṣpaṁ
jaladāḽamārnna maḻakkālaṁ
ŏru teḍalāy‌ maḻakkālaṁ..

ormmagaḽtan lolagaraṅṅaḽ
puṇarugayāṇuḍal muṟugĕ
pādivaḻiyil kudaṟiya kāṭril
viralugaḽ verbiriyunnu
snehārdramāro mŏḻiyugayāvāṁ
kādilŏrātma svagāryaṁ
teṅṅalinekkāḽ parisidamedo
peraṟiyātta vigāraṁ..

nīlarāvin dāḻ‌vara nīḽe
niḻalugaḽ vīṇiḻayunnū
edo ninavin vādilppaḍiyil
kālppĕrumāṭramuṇarnnū
āḽunna maḻayil jālaga vĕḽiyil
minnaliledŏru svapnaṁ
ī maḻa toruṁ pulkkadirugaḽil
nīrmaṇi vīṇudiḽaṅṅuṁ...