രാക്കാവിലേതോ കുളിര്‍ക്കാറ്റുപോലേ
രാക്കാവിലേതോ കുളിർകാറ്റു പോലെ
പുണർന്നാരു പാടുന്നു സ്നേഹാർദ്രം
ആഹാ..ആ...ആ..ആ..
രാക്കാവിലേതോ കുളിർകാറ്റു പോലെ
പുണർന്നാരു പാടുന്നു സ്നേഹാർദ്രം
ആലോലമാടും പുലർതാര പോലെ
മറന്നാവു ഞാനെന്നേ രാഗാർദ്രം
നീരവമീ മാനസം നീ തഴുകൂ പതിയെ പൂങ്കാറ്റേ
മെല്ലെയിന്നു മഴയായി നീ വാ
താളമോടെ ഒരു പുഴയായി വാ
തരളം മൃദുലം മധുരം ലയനം
അരിയൊരു ശുഭനിമിഷം
(രാക്കാവിലേതോ...)
ഈ രാത്രിയിൽ നിനവാം ചോലയിൽ നാം
ഇരുപൂവിതൾ പോലൊഴുകുമ്പോൾ
ഈ മാത്രയിൽ കനവാം മാരിയിൽ നാം
ഒരു പൂമരം പോൽ നനയുമ്പോൾ
ഓർമ്മ വന്നു തഴുകുന്നുവോ അന്തരംഗമുണരുന്നുവോ (2)
നമ്മെ നമ്മളറിയുന്നേരം വർണ്ണസ്വപ്നമുണരും നേരം
ചടുലം ചലനം ചലനം ജ്വലനം സുഖകരമനുനിമിഷം
(രാക്കാവിലേതോ...)
വിൺ വീചിയിൽ ഇരുളാം ചില്ലമേൽ നാം
ഇരുരാക്കുയിൽ പോലണയുമ്പോൾ
നീർ തെന്നലിൻ കുളിരായ് ധാരയിൽ നാം
ഒരു വേളയൊന്നായ് കലരുമ്പോൾ
പോയ കാലമണയുന്നുവോ നീളെ വന്നു മുകരുന്നുവോ (2)
കർണ്ണികാരമുലയും നേരം സ്വർണ്ണപുഷ്പമുതിരും നേരം
മധുരം ഗമനം നടനം ചലനം മനമിതിലൊരു വിലയം
(രാക്കാവിലേതോ...)
rākkāviledo kuḽirgāṭru polĕ
puṇarnnāru pāḍunnu snehārdraṁ
āhā..ā...ā..ā..
rākkāviledo kuḽirgāṭru polĕ
puṇarnnāru pāḍunnu snehārdraṁ
ālolamāḍuṁ pulardāra polĕ
maṟannāvu ñānĕnne rāgārdraṁ
nīravamī mānasaṁ nī taḻugū padiyĕ pūṅgāṭre
mĕllĕyinnu maḻayāyi nī vā
tāḽamoḍĕ ŏru puḻayāyi vā
taraḽaṁ mṛdulaṁ madhuraṁ layanaṁ
ariyŏru śubhanimiṣaṁ
(rākkāviledo...)
ī rātriyil ninavāṁ solayil nāṁ
irubūvidaḽ polŏḻugumboḽ
ī mātrayil kanavāṁ māriyil nāṁ
ŏru pūmaraṁ pol nanayumboḽ
ormma vannu taḻugunnuvo andaraṁgamuṇarunnuvo (2)
nammĕ nammaḽaṟiyunneraṁ varṇṇasvapnamuṇaruṁ neraṁ
saḍulaṁ salanaṁ salanaṁ jvalanaṁ sukhagaramanunimiṣaṁ
(rākkāviledo...)
viṇ vīsiyil iruḽāṁ sillamel nāṁ
irurākkuyil polaṇayumboḽ
nīr tĕnnalin kuḽirāy dhārayil nāṁ
ŏru veḽayŏnnāy kalarumboḽ
poya kālamaṇayunnuvo nīḽĕ vannu mugarunnuvo (2)
karṇṇigāramulayuṁ neraṁ svarṇṇabuṣpamudiruṁ neraṁ
madhuraṁ gamanaṁ naḍanaṁ salanaṁ manamidilŏru vilayaṁ
(rākkāviledo...)