Raajayogam

രാജയോഗം
Year
Language

രാജയോഗം എനിക്കു രാജയോഗം
രാഗലോലുപനെനിക്കുതന്നു
പ്രേമകിരീടം രത്നകിരീടം

എന്റെവികാരത്തിന്‍ മണിമാളിക
ഏഴുനിലമാളിക
പവിഴം തിളങ്ങും മച്ചകങ്ങള്‍
പിച്ചകം വളരും അങ്കണങ്ങള്‍
രാഗപീലികള്‍ വിടര്‍ത്തിയാടാന്‍
രാജസാരസങ്ങള്‍
ലാലാലാ...........

എന്റെ സംഗീതത്തിന്‍ മണിത്തംബുരു
പ്രേമത്തിന്‍ പൊന്‍ തംബുരു
മന്ത്രങ്ങള്‍ നിറയും മലര്‍ത്തുടികള്‍
മധുരത്തില്‍ കുളിരും ശ്രുതിലയങ്ങള്‍
ഗാനശീലുകള്‍ പുണര്‍ന്നു നീന്താന്‍
രാവിന്‍ യാമങ്ങള്‍
ലാലാലാലാ........

rājayogaṁ ĕnikku rājayogaṁ
rāgalolubanĕnikkudannu
premagirīḍaṁ ratnagirīḍaṁ

ĕnṟĕvigārattin maṇimāḽiga
eḻunilamāḽiga
paviḻaṁ tiḽaṅṅuṁ maccagaṅṅaḽ
piccagaṁ vaḽaruṁ aṅgaṇaṅṅaḽ
rāgabīligaḽ viḍarttiyāḍān
rājasārasaṅṅaḽ
lālālā...........

ĕnṟĕ saṁgīdattin maṇittaṁburu
premattin pŏn daṁburu
mandraṅṅaḽ niṟayuṁ malarttuḍigaḽ
madhurattil kuḽiruṁ śrudilayaṅṅaḽ
gānaśīlugaḽ puṇarnnu nīndān
rāvin yāmaṅṅaḽ
lālālālā........