Raajamalligal

രാജമല്ലികള്‍
Year
Language

raajamallikal poo mazha thudangi raaja mandhira veedhiyorungi

രാജമല്ലികള്‍ പൂമഴതുടങ്ങീ രാജമന്ദിര വീഥിയൊരുങ്ങീ
പൂജാചന്ദനകളഭം ചാര്‍ത്തും പൂനിലാവാം നായികയൊരുങ്ങീ
എവിടേ എന്‍പ്രിയനെവിടേ?
എന്‍ കാല്‍ ചിലങ്കകള്‍ തേങ്ങിത്തുടങ്ങീ

ഓ......

സുന്ദരീ കാവ്യസുന്ദരീ സുരലോകസങ്കല്‍പ്പ സുന്ദരീ

വിടരാത്തമൊട്ടുകള്‍ നിന്‍ വിരല്‍തട്ടിയാല്‍
വിടരും നറുമണം പടരും
മധുബിന്ദുവില്ലാത്ത മലരില്‍ നീ മുത്തിയാല്‍
മലരും മധുവതില്‍ നിറയും
സുന്ദരീ......സുന്ദരീ....

പനിനീര്‍ദലങ്ങളാല്‍ തോരണംചാര്‍ത്തിയ
പൌര്‍ണ്ണമിത്തേരിറങ്ങി
തേരോടും വാടിയില്‍ ഒന്നിച്ചുറങ്ങാം
ഓരോ കഥകള്‍ പറഞ്ഞിരിക്കാം

ഒന്നിച്ചുറങ്ങാന്‍ സമയമില്ലാ
ഇന്നേപോകണം പോര്‍ക്കളത്തില്‍
വിടതരികോമനേ പോയിവരാം
കല്യാണമാലയും കൊണ്ടുവരാം

സന്ധ്യകള്‍ വിടര്‍ന്നുകൊഴിഞ്ഞു കുങ്കുമച്ചെപ്പുകള്‍ ഒഴിഞ്ഞു
രാത്രികളായിരം മൂകരായകന്നു രാജനര്‍ത്തകി കാത്തിരുന്നു
രാത്രിവിടര്‍ന്നാല്‍ പൂവുകള്‍ കൊഴിയും
രാജമല്ലിയായ് തീര്‍ന്നു അവളൊരു രാജമല്ലിയായ് തീര്‍ന്നു

raajamallikal poo mazha thudangi raaja mandhira veedhiyorungi

rājamalligaḽ pūmaḻaduḍaṅṅī rājamandira vīthiyŏruṅṅī
pūjāsandanagaḽabhaṁ sārttuṁ pūnilāvāṁ nāyigayŏruṅṅī
ĕviḍe ĕnpriyanĕviḍe?
ĕn kāl silaṅgagaḽ teṅṅittuḍaṅṅī

o......

sundarī kāvyasundarī suralogasaṅgalppa sundarī

viḍarāttamŏṭṭugaḽ nin viraldaṭṭiyāl
viḍaruṁ naṟumaṇaṁ paḍaruṁ
madhubinduvillātta malaril nī muttiyāl
malaruṁ madhuvadil niṟayuṁ
sundarī......sundarī....

paninīrdalaṅṅaḽāl toraṇaṁcārttiya
paൌrṇṇamitteriṟaṅṅi
teroḍuṁ vāḍiyil ŏnniccuṟaṅṅāṁ
oro kathagaḽ paṟaññirikkāṁ

ŏnniccuṟaṅṅān samayamillā
innebogaṇaṁ porkkaḽattil
viḍadarigomane poyivarāṁ
kalyāṇamālayuṁ kŏṇḍuvarāṁ

sandhyagaḽ viḍarnnugŏḻiññu kuṅgumaccĕppugaḽ ŏḻiññu
rātrigaḽāyiraṁ mūgarāyagannu rājanarttagi kāttirunnu
rātriviḍarnnāl pūvugaḽ kŏḻiyuṁ
rājamalliyāy tīrnnu avaḽŏru rājamalliyāy tīrnnu