രാജപൈങ്കിളി രാമായണക്കിളി
രാഗം താനം പാടൂ
രാവിന്‍ മടിയില്‍ നിലാവിന്‍ മടിയില്‍
രാജകുമാരനെ നീയുറക്കൂ (രാജപൈങ്കിളി)
തങ്കപ്പുലിനഖമോതിരം ചാര്‍ത്തി
സംക്രമദീപം കൊളുത്തീ
പുതിയൊരു സുപ്രഭാതത്തിന്റെ വീഥിയില്‍
ഉദയനക്ഷത്രം വിടരുമ്പോള്‍
ഒരു കണി പൂക്കണി ചുവന്ന പൂക്കണി
കണ്ടുണരാന്‍ നീയുറങ്ങൂ നീയുറങ്ങൂ നീയുറങ്ങൂ (രാജപൈങ്കിളി)
അരയില്‍ പൊന്നുടവാളുറ തൂക്കി
അഗ്നികിരീടവും ചൂടി
പുതിയൊരു സൂര്യവംശത്തിന്റെ തേരിലെ
കൊടിയുടെ ജ്വാലകള്‍ പൂക്കുമ്പോള്‍
ഒരു കണി പൂക്കണി ചുവന്ന പൂക്കണി
കണ്ടുണരാന്‍ നീയുറങ്ങൂ നീയുറങ്ങൂ നീയുറങ്ങൂ (രാജപൈങ്കിളി)