രാഗവും താളവും ഉണരുമീ സുഖനിമിഷം
ജീവനില്‍ ആയിരം മലരുതിരും നിമിഷം
ഒരു പനിമതിപോലെ മമസഖിയണയുമ്പോള്‍
മാനസം പൂവനം കനവതില്‍ മധുശലഭം
ആരോടും മിണ്ടാത്ത മോഹം
കരളിലെ കിളിയുടെ മോഹം
മധുരിതമൊരു നവമോഹം
കിന്നാരം ചൊല്ലുന്ന രാവില്‍... രാവില്‍...
ഓ... അമൃതം പകരാന്‍ വരുമോ കവിതേ
(രാഗവും)
പൂവായ പൂവെല്ലാം ചൂടി
അനുപമമിഴികളുമായി
സ്മൃതികളില്‍ മധുരിമയായി
കാതോര്‍ത്തു നില്‍ക്കുന്നു ഭൂമി... ഭൂമി...
ഓ... ഹൃദയം അലിയും സ്വരമായ് വരുമോ
(രാഗവും)
rāgavuṁ tāḽavuṁ uṇarumī sukhanimiṣaṁ
jīvanil āyiraṁ malarudiruṁ nimiṣaṁ
ŏru panimadibolĕ mamasakhiyaṇayumboḽ
mānasaṁ pūvanaṁ kanavadil madhuśalabhaṁ
āroḍuṁ miṇḍātta mohaṁ
karaḽilĕ kiḽiyuḍĕ mohaṁ
madhuridamŏru navamohaṁ
kinnāraṁ sŏllunna rāvil... rāvil...
o... amṛtaṁ pagarān varumo kavide
(rāgavuṁ)
pūvāya pūvĕllāṁ sūḍi
anubamamiḻigaḽumāyi
smṛtigaḽil madhurimayāyi
kādorttu nilkkunnu bhūmi... bhūmi...
o... hṛdayaṁ aliyuṁ svaramāy varumo
(rāgavuṁ)