രാഗവും താളവും വേര്‍പിരിഞ്ഞു
ഗാനത്തിന്‍ നൂപുരം ചിതറി വീണു
നാദം നിലച്ചു നര്‍ത്തന വേദിയില്‍
നമ്മെയോര്‍ത്തിരുള്‍ പൊട്ടി ചിരിച്ചു...(രാഗവും..)
ഹൃദയ കല്ലൊലിനി, പ്രണയ മന്ദാകിനി
ഇനിയേതു കടലിലേക്കൊഴുകും നീ
വിരഹത്തിന്‍ മരുഭൂവില്‍ തടവിലായി നീ
വിധിയുടെ വേനലില്‍ വരണ്ടു പോയി... (രാഗവും..)
മധുര സ്വപ്നങ്ങളേ മദന ഹംസങ്ങളേ
മറവി തന്‍ തീരത്തു മയക്കമായോ
മനസ്സിലെ മാനസ സരസ്സൊഴിഞ്ഞു
മലരറ്റു ജലമറ്റ തടം കരഞ്ഞു...(രാഗവും..)
rāgavuṁ tāḽavuṁ verbiriññu
gānattin nūburaṁ sidaṟi vīṇu
nādaṁ nilaccu narttana vediyil
nammĕyorttiruḽ pŏṭṭi siriccu...(rāgavuṁ..)
hṛdaya kallŏlini, praṇaya mandāgini
iniyedu kaḍalilekkŏḻuguṁ nī
virahattin marubhūvil taḍavilāyi nī
vidhiyuḍĕ venalil varaṇḍu poyi... (rāgavuṁ..)
madhura svapnaṅṅaḽe madana haṁsaṅṅaḽe
maṟavi tan dīrattu mayakkamāyo
manassilĕ mānasa sarassŏḻiññu
malaraṭru jalamaṭra taḍaṁ karaññu...(rāgavuṁ..)