രാഗവീണ പാടും ഗാനം രാവിൻ മാറിൽ പെയ്യും നേരം
അലിയൂ നീ എന്നിൽ അലിയൂ നീ
രാവിൽ ഏതോ യാമം തന്നിൽ രാസകേളി ആടാൻ പോരൂ
അലിയൂ നീ എന്നിൽ അലിയൂ നീ
എൻ പൂവനിയാകെ നീ തഴുകും കാറ്റായ്
നീ വരു സ്നേഹ വിലോലാ ഞാൻ തരാം എന്നെ നിനക്കായ്
(രാഗവീണ....)
മലർപ്പൂന്തോപ്പ് തേടി മദകര രാവുകൾ തോറും
മനം നെയ്യുന്ന സ്വപ്നം മായിക മന്മഥ ജാലം
പാതി മെയ്യായിടും ഞാൻ നിൻ പ്രിയ കാമനായ്
നീ വരും പാതകളീൽ ഞാൻ പൂവിടാം പൂ മണം ഏകാം
(രാഗവീണ....)
കിനാവിൽ നിന്റെ ഗന്ധം കാതരമാം ഒരു മന്ത്രം
അവൻ പാടുന്ന പാട്ടിൽ ഞാനൊരു വർണ്ണ മയൂരം
ആരും അറിയാതെ ഈ വീണ മീട്ടാൻ വരാം
നീ വരൂ സ്നേഹ വിലോലാ ഞാൻ തരാം എന്നെ നിനക്കായ്
(രാഗവീണ....)