Raagasaagarame

രാഗസാഗരമേ
Year
Language

രാഗ സാഗരമേ... പ്രിയ ഗാന സാഗരമേ..
സ്വരമാലകളാം തിരമാലകളാൽ
സ്വപ്ന മാലകൾ കോര്‍ത്തു കോര്‍ത്തുണരും
ഭാവ സാഗരമേ ...
(രാഗ സാഗരമേ ..)

പാവനേ നിൻ പാദജയാകും പാലഴിപ്പൂമങ്കയിവൾ... (2)
അലരിളം കയ്യിൽ അനശ്വര ധനമാം അമൃത കലശമേന്തി
സരസ്വതി ഇവളേ.. ആ..
സരസ്വതി ഇവളേ.. ലക്ഷ്മിയും ഇവളേ.. ഇവളേ...
(രാഗ സാഗരമേ ..)

തേന്മൊഴീ നിൻ ഭാവുകമണിയും മാണിക്യ പൂമാല ഇവൾ... (2)
അടിമലരിണയിൽ അനശ്വര താളത്തിൻ അനഘവസന്തമേന്തി
സരസ്വതി ഇവളേ.. ആ..
സരസ്വതി ഇവളേ.. ലക്ഷ്മിയും ഇവളേ.. ഇവളേ...
(രാഗ സാഗരമേ ..)

rāga sāgarame... priya gāna sāgarame..
svaramālagaḽāṁ tiramālagaḽāl
svapna mālagaḽ korttu korttuṇaruṁ
bhāva sāgarame ...
(rāga sāgarame ..)

pāvane nin pādajayāguṁ pālaḻippūmaṅgayivaḽ... (2)
alariḽaṁ kayyil anaśvara dhanamāṁ amṛta kalaśamendi
sarasvadi ivaḽe.. ā..
sarasvadi ivaḽe.. lakṣmiyuṁ ivaḽe.. ivaḽe...
(rāga sāgarame ..)

tenmŏḻī nin bhāvugamaṇiyuṁ māṇikya pūmāla ivaḽ... (2)
aḍimalariṇayil anaśvara tāḽattin anaghavasandamendi
sarasvadi ivaḽe.. ā..
sarasvadi ivaḽe.. lakṣmiyuṁ ivaḽe.. ivaḽe...
(rāga sāgarame ..)