ആ - ഹാ -ഹാഹഹാഹഹാ ഹാഹാഹ
രാഗസാഗരതീരത്തിലെന്നുടെ
രാധാരമണന്‍ വന്നല്ലോ
ഗാനമദാലസലഹരിയില്‍ മുഴുകി
വേണുവുമൂതിയിരുന്നല്ലോ
ആഹ ഹാ ഹാ ആ ഹാ ഹാ
ആനന്ദത്താലെന്റെ ചിലങ്കകള്‍
ഞാനറിയാതെ കിലുങ്ങി
നീഹാരശീതള ഹേമന്തരാവില്‍
മോഹനനൃത്തം തുടങ്ങീ
നീഹാരശീതള ഹേമന്തരാവില്‍
മോഹനനൃത്തം തുടങ്ങീ
ആഹ ഹാ ഹാ ആ ഹാ ഹാ
(രാഗസാഗരതീരത്തിലെന്നുടെ)
വിണ്ണില്‍ പകരും മധുപാത്രവുമായ്
പൌര്‍ണ്ണമി കാവലിരുന്നൂ
സമയം തന്നുടെ മധുശലഭം തന്‍
ചിറകടി നിര്‍ത്തിയിരുന്നു
ചിറകടി നിര്‍ത്തിയിരുന്നു (സമയം)
ആഹ ഹാ ഹാ ആ ഹാ ഹാ
(രാഗസാഗരതീരത്തിലെന്നുടെ)