Raagannal bhaavannal

രാഗങ്ങള്‍ ഭാവങ്ങള്‍
Year
Language

രാഗങ്ങള്‍ ഭാവങ്ങള്‍ മോഹമുണര്‍ത്തും സ്വപ്നങ്ങള്‍
പത്മദള കുമ്പിളുമായ് ആശംസകള്‍തന്‍ പൂ വിതറും...

ശ്രാവണപ്പൂ പഞ്ചമിയില്‍ ശ്രീവിടര്‍ത്തും ജന്മദിനം....
ഈ ദിനത്തില്‍ നിനക്കായ് ഞാന്‍ അഭിനന്ദനങ്ങള്‍ ചൊരിയട്ടേ
മെഴുതിരി പൂക്കും കതിരൊളി ചിന്നും ആതിരാ തൃത്താപ്പൂ വിരിയ്ക്കും...

രാഗങ്ങള്‍ ഭാവങ്ങള്‍ മോഹമുണര്‍ത്തും സ്വപ്നങ്ങള്‍
പത്മദള കുമ്പിളുമായ് ആശംസകള്‍തന്‍ പൂ വിതറും...
രാഗങ്ങള്‍ ഭാവങ്ങള്‍ മോഹമുണര്‍ത്തും സ്വപ്നങ്ങള്‍...

ശാരദരാവൊരുങ്ങി വന്നൂ ശാരികയായ് സുന്ദരിയായ്
ഈ ദിനത്തില്‍ നിനക്കായ് ഞാന്‍ മധുരിക്കും സമ്മാനം നല്‍കട്ടേ..
അഴകരയന്നം അണിത്തൂവല്‍ നീര്‍ത്തും ആയില്യം മാനം പുഞ്ചിരിക്കും...

രാഗങ്ങള്‍ ഭാവങ്ങള്‍ മോഹമുണര്‍ത്തും സ്വപ്നങ്ങള്‍
പത്മദള കുമ്പിളുമായ് ആശംസകള്‍തന്‍ പൂ വിതറും...

rāgaṅṅaḽ bhāvaṅṅaḽ mohamuṇarttuṁ svapnaṅṅaḽ
patmadaḽa kumbiḽumāy āśaṁsagaḽtan pū vidaṟuṁ...

śrāvaṇappū pañjamiyil śrīviḍarttuṁ janmadinaṁ....
ī dinattil ninakkāy ñān abhinandanaṅṅaḽ sŏriyaṭṭe
mĕḻudiri pūkkuṁ kadirŏḽi sinnuṁ ādirā tṛttāppū viriykkuṁ...

rāgaṅṅaḽ bhāvaṅṅaḽ mohamuṇarttuṁ svapnaṅṅaḽ
patmadaḽa kumbiḽumāy āśaṁsagaḽtan pū vidaṟuṁ...
rāgaṅṅaḽ bhāvaṅṅaḽ mohamuṇarttuṁ svapnaṅṅaḽ...

śāradarāvŏruṅṅi vannū śārigayāy sundariyāy
ī dinattil ninakkāy ñān madhurikkuṁ sammānaṁ nalgaṭṭe..
aḻagarayannaṁ aṇittūval nīrttuṁ āyilyaṁ mānaṁ puñjirikkuṁ...