രാഗമഴയിൽ ഇളം തൂവൽ കുളിരിൽ
രാഗമഴയിൽ ഇളംതൂവൽ കുളിരിൽ
ലാസലതയായ് മദലാസ്യവതിയായ്
തേൻമുളം കൂമ്പിലെ തൂമധു ചൂടി ഞാൻ
ഇളമഞ്ഞിൽ ഈറനിൽ മുങ്ങിയ
ശൃംഗാരക്കനവിൽ പൂത്തിടും എൻ മോഹചന്ദനം
ഹേമ മേനിയിൽ നീ ചാർത്തുകില്ലയോ
പൂ കൊണ്ടു മൂടി എന്നിലുള്ള താരുണ്യം നീ ചൂടുമോ
(രാഗമഴയിൽ…)
ഇന്ദ്രിയങ്ങൾക്കുള്ളിലെ ഇന്ദ്രജാലപൂവിലെ
ചന്ദ്രരാഗം നീക്കി നീ നിദ്ര തോറും പൂക്കവേ
നിലവുകളിൽ എൻ കരളിതളിൽ
ചിറകുഴിയും പൊൻ കിളിയായ് പറക്കുവാൻ
പൂത്തു നില്പു ഞാൻ എൻ മോഹചന്ദനം
ഹേമ മേനിയിൽ നീ ചാർത്തുകില്ലയോ
പൂ കൊണ്ടു മൂടി എന്നിലുള്ള താരുണ്യം നീ ചൂടുമോ
(രാഗമഴയിൽ…)
താരനീല രാവിലെ താരുപൂക്കും കാട്ടിലെ
സൗരഭങ്ങൾ കൊണ്ടു നീ സ്വർഗ്ഗലോകം തീർക്കവേ
ഹൃദയമലർ പൊൻവനികകളിൽ
വളയണിയും പൊൻ കുളിരായ് പറക്കുവാൻ
പൂത്തു നില്പു ഞാൻ എൻ മോഹചന്ദനം
ഹേമ മേനിയിൽ നീ ചാർത്തുകില്ലയോ
പൂ കൊണ്ടു മൂടി എന്നിലുള്ള താരുണ്യം നീ ചൂടുമോ
(രാഗമഴയിൽ…)
rāgamaḻayil iḽaṁtūval kuḽiril
lāsaladayāy madalāsyavadiyāy
tenmuḽaṁ kūmbilĕ tūmadhu sūḍi ñān
iḽamaññil īṟanil muṅṅiya
śṛṁgārakkanavil pūttiḍuṁ ĕn mohasandanaṁ
hema meniyil nī sārttugillayo
pū kŏṇḍu mūḍi ĕnniluḽḽa tāruṇyaṁ nī sūḍumo
(rāgamaḻayil…)
indriyaṅṅaḽkkuḽḽilĕ indrajālabūvilĕ
sandrarāgaṁ nīkki nī nidra toṟuṁ pūkkave
nilavugaḽil ĕn karaḽidaḽil
siṟaguḻiyuṁ pŏn kiḽiyāy paṟakkuvān
pūttu nilbu ñān ĕn mohasandanaṁ
hema meniyil nī sārttugillayo
pū kŏṇḍu mūḍi ĕnniluḽḽa tāruṇyaṁ nī sūḍumo
(rāgamaḻayil…)
tāranīla rāvilĕ tārubūkkuṁ kāṭṭilĕ
saurabhaṅṅaḽ kŏṇḍu nī svarggalogaṁ tīrkkave
hṛdayamalar pŏnvanigagaḽil
vaḽayaṇiyuṁ pŏn kuḽirāy paṟakkuvān
pūttu nilbu ñān ĕn mohasandanaṁ
hema meniyil nī sārttugillayo
pū kŏṇḍu mūḍi ĕnniluḽḽa tāruṇyaṁ nī sūḍumo
(rāgamaḻayil…)