Raagamaay nyaaan virunnu varaam

രാഗമായ് ഞാന്‍ വിരുന്നു വരാം
Year
Language

രാഗമായ് ഞാന്‍ വിരുന്നു വരാം
വീണേ തന്ത്രികള്‍ തൊടുത്തു തരൂ
പൂജാമലരായ് വിരുന്നു വരാം
ദേവാ നിന്‍ കോവില്‍ തിരുനടയില്‍ ..തിരുനടയില്‍
(രാഗമായ്)

നിന്റെ വനിയില്‍ ഭാവന തന്നുടെ
നിത്യവസന്തമായ് ഞാന്‍ വിടരാം ആ... ആ..
നിന്റെ വീഥിയില്‍ സ്വപ്നദീപ്തിതന്‍
സ്വര്‍ഗ്ഗതാരമായ് ഞാനുദിക്കാം
രാഗതരംഗം ചിരിക്കും കടലില്‍
നമ്മുടെ തോണിയൊഴുക്കാം
(രാഗമായ്)

നിന്റെ സിരകളില്‍ നിര്‍വൃതി തന്നുടെ
മന്ത്രഗാനമായ് ഞാനലിയാം ആ.... ആ...
നിന്റെ ചിന്തയില്‍ പ്രേമലഹരിതന്‍
കാന്തശക്തിയായ് ഞാനൊഴുകാം
നീലവെളിച്ചം നിറയും മണിയറ
തോരണം ചാര്‍ത്തിയൊരുക്കാം
(രാഗമായ്)

rāgamāy ñān virunnu varāṁ
vīṇe tandrigaḽ tŏḍuttu tarū
pūjāmalarāy virunnu varāṁ
devā nin kovil tirunaḍayil ..tirunaḍayil
(rāgamāy)

ninṟĕ vaniyil bhāvana tannuḍĕ
nityavasandamāy ñān viḍarāṁ ā... ā..
ninṟĕ vīthiyil svapnadīptidan
svarggadāramāy ñānudikkāṁ
rāgadaraṁgaṁ sirikkuṁ kaḍalil
nammuḍĕ toṇiyŏḻukkāṁ
(rāgamāy)

ninṟĕ siragaḽil nirvṛti tannuḍĕ
mandragānamāy ñānaliyāṁ ā.... ā...
ninṟĕ sindayil premalaharidan
kāndaśaktiyāy ñānŏḻugāṁ
nīlavĕḽiccaṁ niṟayuṁ maṇiyaṟa
toraṇaṁ sārttiyŏrukkāṁ
(rāgamāy)