Raagamaaliga paadi

രാഗമാലിക പാടി
Year
Language

രാഗമാലിക പാടിത്തളര്‍ന്നു രാപ്പാടികള്‍
പൂമണിക്കാറ്റിന്റെ മടിയില്‍ കിടന്നു പൂവാടികള്‍
ഉയരങ്ങള്‍ തേടുന്ന കൊട്ടാരക്കെട്ടുകള്‍
ലഹരിയില്‍ മുങ്ങി മയങ്ങി
നറുംനിലാവില്‍ മുഖം മൂടുവാനാകാതെ
നഗരം നാണിച്ചുറങ്ങി
ഉറങ്ങൂ... നീ ഉറങ്ങൂ...
ഉറങ്ങിയാല്‍ നിന്നച്ഛനോടിവരും
ഉറങ്ങുന്ന പൊന്നുമോനുമ്മ തരും
(രാഗമാലിക പാടിത്തളര്‍ന്നു)

ഹൃദയങ്ങള്‍ പാടുന്ന ഗദ്ഗദവീചിയില്‍
തുടികൊട്ടും ചേരി ഉറങ്ങി
ഉയരും വിശപ്പിന്റെ തീജ്വാലയില്‍
വീണു കരിയും കിടാങ്ങളുറങ്ങി
ഉറങ്ങൂ... നീ ഉറങ്ങൂ...
ഉറങ്ങിയാല്‍ നിന്നച്ഛനോടിവരും
ഉറങ്ങുന്ന പൊന്നുമോനുമ്മ തരും
(രാഗമാലിക പാടിത്തളര്‍ന്നു)‍

രാരീ രാരീ രാരാരോ....രാരീ രാരീ രാരീരോ..
രാരീ രാരീ രാരീരോ....രാരീ രാരീ രാരീരോ...
രാരീരോ....രാരീരോ....രാ....രീരോ...

rāgamāliga pāḍittaḽarnnu rāppāḍigaḽ
pūmaṇikkāṭrinṟĕ maḍiyil kiḍannu pūvāḍigaḽ
uyaraṅṅaḽ teḍunna kŏṭṭārakkĕṭṭugaḽ
lahariyil muṅṅi mayaṅṅi
naṟuṁnilāvil mukhaṁ mūḍuvānāgādĕ
nagaraṁ nāṇiccuṟaṅṅi
uṟaṅṅū... nī uṟaṅṅū...
uṟaṅṅiyāl ninnacchanoḍivaruṁ
uṟaṅṅunna pŏnnumonumma taruṁ
(rāgamāliga pāḍittaḽarnnu)

hṛdayaṅṅaḽ pāḍunna gadgadavīsiyil
tuḍigŏṭṭuṁ seri uṟaṅṅi
uyaruṁ viśappinṟĕ tījvālayil
vīṇu kariyuṁ kiḍāṅṅaḽuṟaṅṅi
uṟaṅṅū... nī uṟaṅṅū...
uṟaṅṅiyāl ninnacchanoḍivaruṁ
uṟaṅṅunna pŏnnumonumma taruṁ
(rāgamāliga pāḍittaḽarnnu)

rārī rārī rārāro....rārī rārī rārīro..
rārī rārī rārīro....rārī rārī rārīro...
rārīro....rārīro....rā....rīro...