രാഗം താനം സ്വരം പാടും
ഏതോ പുള്ളിക്കുയിൽ വാഴും..
രാഗം താനം സ്വരം പാടും
ഏതോ പുള്ളിക്കുയിൽ വാഴും..
ചെറു ചുള്ളിക്കൂടെൻ മനം..
ഓ..ഓ...കൂട്ടിൽ കുയിൽവാഴും കൂട്ടിൽ
ഇടംതേടും വെറുമൊരു ചങ്ങാലിയീ
നിഴൽപ്പൈങ്കിളി...
(രാഗം താനം....)
തന തന താനാ...തന തന താനാ...
തന തന തന തന തകധിമി താ..(2)
ശ്രുതിയായ് ലയമായ് ഇതിലേ പറന്ന
കുയിലും കിളിയും അഴകേ നീയല്ലേ..
(ശ്രുതിയായ്....)
കിളിയുടെ ചിറകിന്റെ ചെറുതൂവലാൽ നീ
എഴുതിയ മുഴുവർണ്ണരൂപം
മന്മഥ സങ്കല്പ സംഗമതല്പങ്ങൾ
എൻമനസ്സിൽ തീർത്ത നിൻ പ്രതിബിംബം...
വരങ്ങളായ് ഉയിരേകുമോ.....
(രാഗം താനം....)
കാണാം കൊള്ളാം ഇളം ജോഡി
കാട്ടിക്കൂട്ടും പരിപാടി
പാടിപ്പാടി മുറത്തിന്മേൽ
കേറിക്കൊത്തല്ലേ....(2)
മിഴിയും മിഴിയും പൊഴിയും പയ്യാരം
ചിരിയിൽ ചിരിയായ് വിരിയും കിന്നാരം...
(മിഴിയും....)
മനസ്സുകൾ രഹസ്യങ്ങൾ മറനീക്കും നേരം
മൊഴികളിൽ മൊഴിപൂക്കും നേരം...
കിന്നര ഗന്ധർവ്വചാരണരെമ്പാടും
കിന്നരികൾ മീട്ടി പാടുന്ന യാമം...
ഇതുവഴി വരവാകുമോ....
(രാഗം താനം....)