രാഗം അനുരാഗം
ആദ്യത്തെ അനുരാഗം
കാറ്റേ... കടലേ...
പാടൂ പ്രിയരാഗം രാഗം
(രാഗം...)
മഴവില്‍ നെയ്യാന്‍ മോഹവുമായി
സവാരി ചെയ്യും മുകിലുകളേ
ഒരു നിമിഷം നില്‍ക്കാമോ
ഒരു രഹസ്യം ചൊല്ലാം ഞാന്‍
ഞങ്ങളൊന്നാണ് ഒന്നാണ് ഒന്നാണ്
(രാഗം...)
മുത്തുകള്‍ വാരാന്‍ ദാഹവുമായി
കിനാവു കാണും വീചികളേ
ഒരു നിമിഷം കാതോര്‍ക്കൂ
സ്വരമുതിരും കഥപറയാം
ഞങ്ങളൊന്നാണ് ഒന്നാണ് ഒന്നാണ്
(രാഗം...)