രാഗദേവത ദീപം കൊളുത്തും
നീലലോചന നട നീ തുറക്കൂ...
ലജ്ജാലഹരിയില്‍ അടയും മാമക
സ്വപ്നകോവില്‍ നട നീ തുറക്കൂ...
തുറക്കൂ.....നട നീ തുറക്കൂ....
രാഗദേവത ദീപം കൊളുത്തും
നീലലോചന നട നീ തുറക്കൂ...
നിന്റെ ഭാവനാലോകത്തെ ജയിക്കാന്‍
നോമ്പുനോറ്റു തളര്‍ന്ന വസന്തം
(നിന്റെ ഭാവനാലോകത്തെ....)
സ്വര്‍ണ്ണരേഖാചിത്രങ്ങളെഴുതും
വര്‍ണ്ണരാജിതന്‍ കാവ്യങ്ങളെഴുതും
നീയാം....നീയാം യൌവ്വനസന്ദേശകാവ്യം
നിത്യസുരഭീ സംഗീതമാകും...
ആ...ആ...ആ....
രാഗദേവത ദീപം കൊളുത്തും
നീലലോചന നട നീ തുറക്കൂ...
നൃത്തമാടും നിന്‍ മൃദുസ്മേരഭംഗി
കോര്‍ത്തെടുത്തുള്ള മുത്താരഭംഗി...
(നൃത്തമാടും.....)
സപ്‌തസാഗര തിരമാലകളാ രത്നശേഖരം
കണ്ടു കൊതിയ്ക്കും...
നീയാം...നീയാം സൌന്ദര്യഭണ്ഡാരമെന്നെ
നിത്യസമ്പന്നനാക്കുന്നു തോഴീ...
ആ...ആ...ആ....