Raagaardramaay malarvaadiyil

രാഗാർദ്രമായ്‌ മലർവാടിയിൽ
Year
Language

രാഗാര്‍ദ്രമായ് മലര്‍വാടിയും ആ ചിത്രശലഭങ്ങളും
എന്നാശ പോല്‍ പൂഞ്ചോലയും ഈ ഗിരി ശൃംഗങ്ങളും
മകര നിലാവില്‍ മധു നുകരാനായ് പാടുന്നു പാടുന്നിതാ
ഹോ ...
(രാഗാര്‍ദ്രമായ്)

രാക്കുയില്‍ പാടുമ്പോഴും പൂനിലാവൊഴുകുമ്പോഴും
നീ പുളകമായ് നീ ലഹരിയായ് നീ മധുരമായ് പോരും
നീ സുകൃതമായ് നീ പ്രണയമായ് നിര്‍വൃതിയായ്‌ തീരും
ആനന്ദത്തേരില്‍ വരുമെന്ന് ഞാന്‍
ആരോമലേ എന്നും ഓര്‍ത്തു പോകും
(രാഗാര്‍ദ്രമായ്)

പാലകള്‍ പൂക്കുമ്പോഴും പൂമണം തൂവുമ്പോഴും
പാലകള്‍ പൂക്കുമ്പോഴും പൂമണം തൂവുമ്പോഴും
നീ സുഗന്ധമായ്‌ നീ ഹൃദന്തമായ് നീ മകരന്ദമായി
നീ ഇളനിഴല്‍ ഈ പനിനിരയീ മരതക ദ്വീപില്‍
പവിഴങ്ങള്‍ ചാര്‍ത്തി വരുമെന്ന് ഞാന്‍
പതിവായി ഓമലെ ഓര്‍ത്തു പോകും
(രാഗാര്‍ദ്രമായ്)

rāgārdramāy malarvāḍiyuṁ ā sitraśalabhaṅṅaḽuṁ
ĕnnāśa pol pūñjolayuṁ ī giri śṛṁgaṅṅaḽuṁ
magara nilāvil madhu nugarānāy pāḍunnu pāḍunnidā
ho ...
(rāgārdramāy)

rākkuyil pāḍumboḻuṁ pūnilāvŏḻugumboḻuṁ
nī puḽagamāy nī lahariyāy nī madhuramāy poruṁ
nī sukṛtamāy nī praṇayamāy nirvṛtiyāy‌ tīruṁ
ānandatteril varumĕnn ñān
āromale ĕnnuṁ orttu poguṁ
(rāgārdramāy)

pālagaḽ pūkkumboḻuṁ pūmaṇaṁ tūvumboḻuṁ
pālagaḽ pūkkumboḻuṁ pūmaṇaṁ tūvumboḻuṁ
nī sugandhamāy‌ nī hṛdandamāy nī magarandamāyi
nī iḽaniḻal ī paninirayī maradaga dvībil
paviḻaṅṅaḽ sārtti varumĕnn ñān
padivāyi omalĕ orttu poguṁ
(rāgārdramāy)