Raadhaamaadhavagobaalaa

രാധാമാധവഗോപാലാ
Year
Language

രാധാ മാധവ ഗോപാലാ
രാഗ മനോഹരശീലാ (രാധാ )
രാവും പകലും നിന്‍ പദചിന്തന -
മല്ലാതില്ലൊരു വേല (രാധാ )

അലയുകയാണീ സംസാരേ
ആശ്രയമേകുക കംസാരേ (അലയുക)
അഖിലാണ്ഡേശ്വര ഞാന്‍ വേറെ
അഭയം തേടുവതിനിയാരെ (രാധാ )

കരളില്‍ നിവേദ്യമൊരുക്കീ ഞാന്‍
കാത്തിരിക്കുന്നു മുരാരേ (കരളില്‍ )
കരുണാസാഗരനല്ലേ നീയെന്‍
കദനം നീക്കുക ശൌരേ (രാധാ )

rādhā mādhava gobālā
rāga manoharaśīlā (rādhā )
rāvuṁ pagaluṁ nin padasindana -
mallādillŏru vela (rādhā )

alayugayāṇī saṁsāre
āśrayameguga kaṁsāre (alayuga)
akhilāṇḍeśvara ñān veṟĕ
abhayaṁ teḍuvadiniyārĕ (rādhā )

karaḽil nivedyamŏrukkī ñān
kāttirikkunnu murāre (karaḽil )
karuṇāsāgaranalle nīyĕn
kadanaṁ nīkkuga śaൌre (rādhā )