Puttan malar

പുത്തന്‍ മലര്‍
Year
Language

പുത്തന്‍മല നിരത്തി തെയ്യന്നം
പൊന്മണിവിത്തിറക്കി
കന്നിവിള പറിച്ചേ സാമിക്കു
കാണിക്കയായി വെച്ചേ

ആരെല്ലാം വന്നു ആരെല്ലാം വന്നു
എന്തെല്ലാം എന്തെല്ലാം കൊണ്ടുവന്നു
ഞങ്ങളും വന്നേ ഞങ്ങളും വന്നേ
കന്നിവിളയെല്ലാം കൊണ്ടുവന്നേ

വേലമ്മലയിലെ സുന്ദരിപ്പെണ്ണേ
നീയെന്തു കൊണ്ടുവന്നു
നീലക്കരിമ്പിന്റെ ശര്‍ക്കരക്കട്ട
തൊനേ കൊണ്ടുവന്നു

കരിമലക്കാരി കണിവെച്ചതെന്തേ
ചക്കരമാങ്ങയാണേ
തെമ്മലക്കാരി കണിവെച്ചതെന്തേ
നാലഞ്ചു തേങ്ങയാണേ

ഏതു മലയിലെ പെണ്ണാണിവള്‍
ചോതിമലയന്റെ പുത്തരിമോളു്
എന്തു നീ കാഴ്ച വെച്ചു
നെന്മണിക്കറ്റ വെച്ചു

തുള്ളടി തുള്ളടി വേടത്തിപ്പെണ്ണേ
ചുമ്മാതെ നില്‍ക്കാതെ പേടമാന്‍ കണ്ണേ
ആടടി പാടടി സന്തോഷിക്കടി
സ്വാമിദരിശനം തന്നേ

ചിന്തുകളിക്കടാ ശിങ്കക്കുറവാ
ശിങ്കാരവേലനേ പോകാതെ വാ
തിന്തിനം താരിനം തിന്തിനം താരിനം
സ്വാമിദരിശനം തന്നേ

പുത്തന്‍ മലനിരത്തി തെയ്യന്നം
പൊന്മണി വിത്തിറക്കി
കന്നിവിള പറിച്ചേ സാമിക്കു
കാണിക്കയായി വെച്ചേ

puttanmala niratti tĕyyannaṁ
pŏnmaṇivittiṟakki
kanniviḽa paṟicce sāmikku
kāṇikkayāyi vĕcce

ārĕllāṁ vannu ārĕllāṁ vannu
ĕndĕllāṁ ĕndĕllāṁ kŏṇḍuvannu
ñaṅṅaḽuṁ vanne ñaṅṅaḽuṁ vanne
kanniviḽayĕllāṁ kŏṇḍuvanne

velammalayilĕ sundarippĕṇṇe
nīyĕndu kŏṇḍuvannu
nīlakkarimbinṟĕ śarkkarakkaṭṭa
tŏne kŏṇḍuvannu

karimalakkāri kaṇivĕccadĕnde
sakkaramāṅṅayāṇe
tĕmmalakkāri kaṇivĕccadĕnde
nālañju teṅṅayāṇe

edu malayilĕ pĕṇṇāṇivaḽ
sodimalayanṟĕ puttarimoḽu്
ĕndu nī kāḻsa vĕccu
nĕnmaṇikkaṭra vĕccu

tuḽḽaḍi tuḽḽaḍi veḍattippĕṇṇe
summādĕ nilkkādĕ peḍamān kaṇṇe
āḍaḍi pāḍaḍi sandoṣikkaḍi
svāmidariśanaṁ tanne

sindugaḽikkaḍā śiṅgakkuṟavā
śiṅgāravelane pogādĕ vā
tindinaṁ tārinaṁ tindinaṁ tārinaṁ
svāmidariśanaṁ tanne

puttan malaniratti tĕyyannaṁ
pŏnmaṇi vittiṟakki
kanniviḽa paṟicce sāmikku
kāṇikkayāyi vĕcce