പുഷ്യരാഗം പൊഴിയ്ക്കുന്ന സന്ധ്യേ
പുഷ്യരാഗം പൊഴിയ്ക്കുന്ന സന്ധ്യേ....ഉള്ളിൽ പുഷ്പമദം കൊള്ളുന്ന സന്ധ്യേ....
ഉഷസ്സിൽ പ്രസവിച്ചു ദിവസമായ് വളർന്നിപ്പോൾ ഋതുമതിയായ് നീ....
ഇന്നു മധുമതിയായ് നീ....
വെള്ളിനിലാവിൻ പനിനീർപ്പന്തലിലെ വേളിപ്പെണ്ണായ് നീ...
മനസ്സിൽ വേരിടും അനുഭൂതിയായ്....മനസ്സിൽ വേരിടും അനുഭൂതിയായ്...
പുളകം മുളയ്ക്കും തളിരുടലിന്നൊരു മധുമഞ്ജുഷയായി.....
നിനക്കുള്ള മലരണി ഋതുശയ്യയായ്.....നിനക്കുള്ള മലരണി ഋതുശയ്യയായ്.....
ഉംഹുംഹും...ആ...ഉംഹുംഹും...ആ...ഉംഹുംഹും...ആ...
ആ..ആ..
പുഷ്യരാഗം പൊഴിയ്ക്കുന്ന സന്ധ്യേ....ഉള്ളിൽ പുഷ്പമദം കൊള്ളുന്ന സന്ധ്യേ....
മദം കൊണ്ടുനിൽക്കും നിൻ യൌവ്വനാംഗങ്ങളിൽ മാർദ്ദവമോടേ തലോടും....
അതിൽ നീ മദന നഖക്കല ചാർത്തൂ......അതിൽ നീ മദന നഖക്കല ചാർത്തൂ......
അർദ്ധസുഷുപ്തിയിൽ ആലിംഗനങ്ങളാൽ സ്വർഗ്ഗീയനിർവൃതികൾ നുകരാം....
സ്വയം മറന്നൊന്നുചേർന്നലിയാം....സ്വയം മറന്നൊന്നുചേർന്നലിയാം....
ഉംഹുംഹും...ആ...ഉംഹുംഹും...ആ...ഉംഹുംഹും...ആ...
ആ..ആ..
പുഷ്യരാഗം പൊഴിയ്ക്കുന്ന സന്ധ്യേ....ഉള്ളിൽ പുഷ്പമദം കൊള്ളുന്ന സന്ധ്യേ....
ഉഷസ്സിൽ പ്രസവിച്ചു ദിവസമായ് വളർന്നിപ്പോൾ ഋതുമതിയായ് നീ....
puṣyarāgaṁ pŏḻiykkunna sandhye....uḽḽil puṣpamadaṁ kŏḽḽunna sandhye....
uṣassil prasaviccu divasamāy vaḽarnnippoḽ ṛtumadiyāy nī....
innu madhumadiyāy nī....
vĕḽḽinilāvin paninīrppandalilĕ veḽippĕṇṇāy nī...
manassil veriḍuṁ anubhūdiyāy....manassil veriḍuṁ anubhūdiyāy...
puḽagaṁ muḽaykkuṁ taḽiruḍalinnŏru madhumañjuṣayāyi.....
ninakkuḽḽa malaraṇi ṛtuśayyayāy.....ninakkuḽḽa malaraṇi ṛtuśayyayāy.....
uṁhuṁhuṁ...ā...uṁhuṁhuṁ...ā...uṁhuṁhuṁ...ā...
ā..ā..
puṣyarāgaṁ pŏḻiykkunna sandhye....uḽḽil puṣpamadaṁ kŏḽḽunna sandhye....
madaṁ kŏṇḍunilkkuṁ nin yaൌvvanāṁgaṅṅaḽil mārddavamoḍe taloḍuṁ....
adil nī madana nakhakkala sārttū......adil nī madana nakhakkala sārttū......
arddhasuṣuptiyil āliṁganaṅṅaḽāl svarggīyanirvṛtigaḽ nugarāṁ....
svayaṁ maṟannŏnnusernnaliyāṁ....svayaṁ maṟannŏnnusernnaliyāṁ....
uṁhuṁhuṁ...ā...uṁhuṁhuṁ...ā...uṁhuṁhuṁ...ā...
ā..ā..
puṣyarāgaṁ pŏḻiykkunna sandhye....uḽḽil puṣpamadaṁ kŏḽḽunna sandhye....
uṣassil prasaviccu divasamāy vaḽarnnippoḽ ṛtumadiyāy nī....