Puspasaayagaa nin

പുഷ്പസായകാ നിൻ
Work
Year
Language

Pushpasaayaka ,nin thiru nadayil

 പുഷ്പസായകാ നിന്‍ തിരുനടയില്‍
പൂജാരിണിയായ് വന്നു ഞാന്‍ പ്രേമ
പൂജാരിണിയായ് വന്നു
കളഭാഭിഷേകങ്ങള്‍ ചെയ്തുനിന്‍ മെയ്യില്‍
നളിനീ ദളങ്ങള്‍ ഞാന്‍ പെയ്തു

അംഗനമാരുടെ അംഗരാഗംകൊണ്ട്
കുങ്കുമമണിഞ്ഞനിന്‍ തിരുമാറില്‍
സന്ധ്യാപൂജയ്ക്ക് നടയടച്ചിരുന്നപ്പോള്‍
എന്നെത്തന്നെ ഞാന്‍ ചാര്‍ത്തിച്ചു

ചന്ദ്രനുദിക്കും നിന്‍ സ്വര്‍ണ്ണനഖങ്ങളില്‍
ചന്ദനമെതിയടിക്കാലുകളില്‍
പൊന്നമ്പലത്തിലെ വിളക്കണഞ്ഞിരുന്നപ്പോള്‍
എന്നെത്തന്നെ ഞാന്‍ നേദിച്ചു

Pushpasaayaka ,nin thiru nadayil

 puṣpasāyagā nin dirunaḍayil
pūjāriṇiyāy vannu ñān prema
pūjāriṇiyāy vannu
kaḽabhābhiṣegaṅṅaḽ sĕydunin mĕyyil
naḽinī daḽaṅṅaḽ ñān pĕydu

aṁganamāruḍĕ aṁgarāgaṁkŏṇḍ
kuṅgumamaṇiññanin dirumāṟil
sandhyābūjaykk naḍayaḍaccirunnappoḽ
ĕnnĕttannĕ ñān sārtticcu

sandranudikkuṁ nin svarṇṇanakhaṅṅaḽil
sandanamĕdiyaḍikkālugaḽil
pŏnnambalattilĕ viḽakkaṇaññirunnappoḽ
ĕnnĕttannĕ ñān nediccu