Puspame suvanna kavilil

പുഷ്പമേ ചുവന്ന കവിളില്‍
Year
Language

പുഷ്പമേ.....ചുവന്നകവിളില്‍ തഴുകിനിന്നതാരോ... ചൊല്ലുമോ...
അധരമധുരം കവര്‍ന്ന ചോരനാരോ..
ഇരവില്‍ നിന്‍ കാമുകന്‍ തേടിവന്നുവോ...
(പുഷ്പമേ....)

പ്രേമനാടകം മാദകം മായികം..
കണ്ടുനില്‍ക്കുകില്‍ ആശകള്‍ തീരുമോ...
പ്രേമനാടകം മാദകം മായികം..
കണ്ടുനില്‍ക്കുകില്‍ ആശകള്‍ തീരുമോ...
ഹേമന്തവും വാസന്തവും രോമാഞ്ചമായ് ചൂടി..
രാഗങ്ങളും താളങ്ങളും മേളങ്ങളും തേടി...
മനസ്സിനുള്ളിലെ പ്രണയമധുരം മധുപന്‍ നുകര്‍ന്നുവോ...
മധുപന്‍ നുകര്‍ന്നുവോ.... നുകര്‍ന്നുവോ..
ഇരവില്‍ നിന്‍ കാമുകന്‍ തേടിവന്നുവോ...

പുഷ്പമേ.....ചുവന്നകവിളില്‍ തഴുകിനിന്നതാരോ... ചൊല്ലുമോ...
അധരമധുരം കവര്‍ന്ന ചോരനാരോ..
ഇരവില്‍ നിന്‍ കാമുകന്‍ തേടിവന്നുവോ...

സ്നേഹഗായകന്‍ വേണുവില്‍ പാടുമോ....
ജീവനായകന്‍ പൂവുടല്‍ പുല്‍കുമോ...
സ്നേഹഗായകന്‍ വേണുവില്‍ പാടുമോ....
ജീവനായകന്‍ പൂവുടല്‍ പുല്‍കുമോ...
സ്വപ്നക്കിളി സ്വര്‍ണ്ണക്കിളി സ്വര്‍ഗ്ഗങ്ങളില്‍ പാറി..
മോഹങ്ങളും രാ‍ഗങ്ങളും പാലാഴിയായ് മാറി..
ഉയിരുമുടലും പകലുമിരവും പുളകമുണര്‍ന്നുവോ...
പുളകമുണർന്നുവോ.....ഉണര്‍ന്നുവോ...
ഇരവില്‍ നിന്‍ കാമുകന്‍ തേടിവന്നുവോ...

പുഷ്പമേ.....ചുവന്നകവിളില്‍ തഴുകിനിന്നതാരോ... ചൊല്ലുമോ...
അധരമധുരം കവര്‍ന്ന ചോരനാരോ.....
ഇരവില്‍ നിന്‍ കാമുകന്‍ തേടിവന്നുവോ......
പുഷ്പമേ........

puṣpame.....suvannagaviḽil taḻugininnadāro... sŏllumo...
adharamadhuraṁ kavarnna soranāro..
iravil nin kāmugan deḍivannuvo...
(puṣpame....)

premanāḍagaṁ mādagaṁ māyigaṁ..
kaṇḍunilkkugil āśagaḽ tīrumo...
premanāḍagaṁ mādagaṁ māyigaṁ..
kaṇḍunilkkugil āśagaḽ tīrumo...
hemandavuṁ vāsandavuṁ romāñjamāy sūḍi..
rāgaṅṅaḽuṁ tāḽaṅṅaḽuṁ meḽaṅṅaḽuṁ teḍi...
manassinuḽḽilĕ praṇayamadhuraṁ madhuban nugarnnuvo...
madhuban nugarnnuvo.... nugarnnuvo..
iravil nin kāmugan deḍivannuvo...

puṣpame.....suvannagaviḽil taḻugininnadāro... sŏllumo...
adharamadhuraṁ kavarnna soranāro..
iravil nin kāmugan deḍivannuvo...

snehagāyagan veṇuvil pāḍumo....
jīvanāyagan pūvuḍal pulgumo...
snehagāyagan veṇuvil pāḍumo....
jīvanāyagan pūvuḍal pulgumo...
svapnakkiḽi svarṇṇakkiḽi svarggaṅṅaḽil pāṟi..
mohaṅṅaḽuṁ rāgaṅṅaḽuṁ pālāḻiyāy māṟi..
uyirumuḍaluṁ pagalumiravuṁ puḽagamuṇarnnuvo...
puḽagamuṇarnnuvo.....uṇarnnuvo...
iravil nin kāmugan deḍivannuvo...

puṣpame.....suvannagaviḽil taḻugininnadāro... sŏllumo...
adharamadhuraṁ kavarnna soranāro.....
iravil nin kāmugan deḍivannuvo......
puṣpame........